ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോരം ഫ്ളാറ്റ

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്

മരണം മനുഷ്യർ

കോഴിക്കോട്ടെ ഓട്ടോക്കാരൻ

ഇന്നലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കയ്യിൽ കുറച്ച് ലഗേജ് ഉണ്ട്. മുൻപിൽ ഓട്ടോ ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞേക്കാവുന്ന കത്തി റേറ്റ് ആലോചിച്ചപ്പോൾ ഒന്ന് മടിച്ചു. റെയിൽവേ സ്റ്റേഷനിൽ  ഓട്ടോ കൗണ്ടർ ഉള്ളതിനാൽ ഇങ്ങോട്ടേക്ക് സാധാരണ റേറ്റിൽ ആണ് വന്നത്. ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങളിലാണ് ബാംഗ്ലൂർ ഒക്കെ പോലെ ഒല, ഊബർ സർവീസുകൾ നമ്മുടെ നാട്ടിലും സർവ്വസാധാരണമാകണം എന്ന് ചിന്തിച്ച് പോകുന്നത്. പീക് ടൈമിലെ അവരുടെ പിടിച്ച് പറി മാറ്റി നിർത്തിയാൽ കൈ പൊള്ളാതെ നമുക്ക് യാത്ര ചെയ്യാം. ഒടുവിൽ ചിന്തകൾ അവസാനിപ്പിച്ച് ഓട്ടോക്കാരനോട് ബസ് സ്റ്റാൻഡ് വരെ എത്ര രൂപയാകും എന്ന് ചോദിച്ചു. "മീറ്റർ കാശാ" അയാളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.  പ്രോബബിലിറ്റിയുടെ ഏതൊക്കെ സമവാക്യങ്ങൾ ഉപയോഗിച്ച് കൂട്ടിയാലും അങ്ങനെ ഒരുത്തരം ലഭിക്കാത്തത് കൊണ്ട് വിശ്വസിക്കാനാകാതെ ഞാൻ ഒന്നൂടെ ചോദിച്ചു. "എത്രയാ ചേട്ടാ?" "മീറ്റർ കാശാ" അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ഓട്ടോയിൽ കയറി. സാധാരണ ഒരു മ്യൂസിയത്തിൽ വെച്ച പ്രദർശന വസ്തു മാത്രമാക

9 - എന്റെ കാഴ്ച

#9_Movie (Spoiler Alert) പ്രിത്വിരാജിന്റെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മലയാള സിനിമയെ ലോക സിനിമയോളം വിശാലമാക്കാനായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്കുള്ള മികച്ച ശ്രമമാണ് 9 എന്ന ചിത്രം 8... സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നിങ്ങനെ 3 വിഭാഗത്തിലും ഉൾപ്പെടുത്താം എങ്കിലും ആദ്യ രണ്ടു വിഭാഗത്തിൽ ഉള്ളതാണെന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയാണ് 9. സയൻസിനെയും ഹൊററിന്റെയും പിൻബലത്തിൽ അഛനും  മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് 7...  ശാസ്ത്രവും മാനുഷിക ബന്ധങ്ങളും ഫിക്ഷനും കൂട്ടിക്കലർത്തി ഒടുവിൽ ശാസ്ത്രത്തെ ശരി വെച്ച് പൂർണ്ണത കൈവരിക്കുന്ന ധീരമായ ഒരു ഉദ്ധ്യമമാണ് 9. ഒരു പക്ഷെ മണിച്ചിത്രതാഴിന്‌ ശേഷം ആ പൂർണ്ണത കൈവരിക്കുന്ന ചിത്രവും ഇതാകാം. 6... ഭൂമിയുടെ അരികിലൂടെ ഉൽക്ക കടന്ന് പോകുന്നതിന് ശേഷമുള്ള 9 ദിവസത്തെ കഥ. ആഗോള മാനമുള്ള വിഷയത്തെ മലയാളത്തിലേക്ക് ചുരുക്കുമ്പോൾ സംഭവിക്കാവുന്ന വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വിധം ചിത്രം അണിയിച്ചോരുക്കിയിട്ടുണ്ട്. ശേഖർ മേനോന്റെ ബാക്

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

യാ ഇലാഹി ടൈംസ്‌

ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ  മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു  വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ  ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്.  അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും അൽത്തെസും ബാബയും മ

വെളുത്ത് തുടുത്ത ഹർത്താൽ

#BTech_Bro #ബി_ടെക്ബ്രോ ഭാഗം 2 - വെളുത്ത് തുടുത്ത ഹർത്താൽ അങ്ങനെ 4 കൊല്ലം ബി ടെക് പഠിച്ച് സമ്പാദിച്ച കാശ് കൊണ്ട് വാങ്ങിയ മൊബൈൽ വെള്ളത്തിലായി. സംശയിക്കേണ്ട, കഴിഞ്ഞ 4 കൊല്ലമായി കോളേജിലും യൂണിവേഴ്സിറ്റിയിലും അടക്കാൻ എന്ന പേരിൽ വീട്ടുകാരോട് വാങ്ങിച്ച വിവിധയിനം ഫീസുകളിൽ നിന്നാണ്  മൊബൈൽ ഫോണ് വാങ്ങാനുള്ള കാശുണ്ടാക്കിയത്.  ആ ഫോണിന്റെ ഫ്യൂസാണ്‌ കുഞ്ഞാവ ഊരിയത്. ഇന്നലെ വൈകിട്ട് തന്നെ ആ കുരിപ്പിനെ പെങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടു. പക്ഷെ ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ആകെ ഒരു വിഷമം. കുരുത്തക്കേടിന്റെ ആൾരൂപം ആയിരുന്നെങ്കിലും വീട്ടിലിങ്ങനെ വെറുതെ ഇരിക്കുമ്പോൾ അവൾ ആയിരുന്നു ഒരാശ്വാസം. ഇപ്പോൾ കയ്യിൽ മൊബൈലുമില്ല. ടൗണിലേക്ക് ഇറങ്ങാമെന്നു വെച്ചാൽ ഇന്ന്  ഹർത്താലും. എന്നാലും ഹർത്താലിനോട് ഒരു വല്ലാത്ത ഇഷ്ടമാണ്. കോളേജിലായിരുന്നപ്പോൾ ഒരു ഹർത്താൽ വരുന്നത് മെസ്സിലെ ചിക്കൻ കറിയിൽ നിന്നും പീസ് കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു തന്നിരുന്നത്. തിരക്ക് പിടിച്ച് എല്ലാം മറന്നോടുന്ന മനുഷ്യന് ഒരൽപം വിശ്രമിക്കാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും കിട്ടുന്ന സമയം. അതാണ് ഹർത്താൽ. നല്ലൊരു ഹർത്താൽ ആയിട്ട് ഇന്നിനി എന്ത് ചെയ്യ

ന്യു ഇയർ റെസൊല്യൂഷൻ

#Btech_Bro #ബിടെക്_ബ്രോ ഭാഗം 1 - ന്യു ഇയർ റെസൊല്യൂഷൻ (ഇത് ഒരാളുടെ കഥയല്ല, ബി ടെക്ക് കഴിഞ്ഞു വെറുതേയിരിക്കുന്ന പലരുടെയും കഥയാണ്. ബി ടെക് കഴിഞ്ഞ എല്ലാവരും ഇങ്ങനെയാണോ എന്നു ചോദിച്ചാൽ അല്ലെന്ന് തന്നെയാണ് ഉത്തരം. പക്ഷെ ചിലരെങ്കിലും ഇങ്ങനെയാണ്!) ജനുവരി ഒന്ന്. ന്യു ഇയർ ദിനമായിട്ടും പതിവ് പോലെ ഫോണ് അലാറം തോറ്റ് തൊപ്പിയിട്ട ശേഷം അമ്മയുടെ നാച്ചുറൽ അലാറം വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അവൻ ഉറക്കമുണർന്നത്! ബി ടെക്ക് കഴിഞ്ഞു മാസം പലതായിട്ടും അവൻ ആ ഹോസ്റ്റലിനെ ഇപ്പോഴും മിസ് ചെയ്യുന്നതിന് കാരണം രാവിലത്തെ ഈ ഉറക്കമാണ്. അവിടെയാകുമ്പോൾ അമ്മയുടെ അലാറം വർക് ചെയ്യാത്തതിനാൽ കാലത്ത് എന്നും സുഖ നിദ്രയായിരുന്നു. ഉറക്കമുണർന്ന വിഷമത്തിൽ അവൻ പുതപ്പിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് മൊബൈലിലേക്ക് നോക്കി. 9.47 AM Januvari 1 അങ്ങനെ വീണ്ടും ജനുവരി ഒന്നാം തീയതി ആയി. ഈ ഒരു ദിവസം കാണുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പോലെ ഒരു ചിന്ത അവനും ഉണ്ടായി. ഒന്നു നന്നായിക്കളയാം! ഇത് വരെ ഉണ്ടായിരുന്ന എന്തെങ്കിലും ഒരു ദുശീലം ഇന്നത്തോടെ നിർത്തണം. ഒരു ന്യു ഇയർ റെസൊല്യൂഷൻ എടുക്കണം. ഏത് ശീലമാണ് ഇപ്പോൾ നിർത്തുക? നേരത്ത

മനുഷ്യത്വം

മനസിൽ പ്രകാശം നിറക്കുന്ന പ്രകാശൻ

#ഞാൻ_പ്രകാശൻ ഒരു ബസ്‌ യാത്രയാണ്. പുലർ കാലത്തെ മഞ്ഞ് പുതച്ച പാതയിലൂടെയുള്ള ഒരു ബസ് യാത്ര.  ഇരു വശവും പച്ചയുടുത്ത പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിക്ക് ആദ്യ ചുംബനം നൽകുന്ന കാഴ്ച കാണാം. ഇത്തിരി ദൂരം പിന്നിട്ടാൽ പുഴകളും മലകളും ഗ്രാമ ഭംഗിക്ക് മാറ്റ് കൂട്ടുന്നത് കാണാം. കാലത്ത് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമായ പതിവ് യാത്രക്കാരാണ് ബസിൽ. അവർക്കൊപ്പം ഞാനും. ഇത്തവണ ഫഹദ് ഫാസിൽ എന്ന രസികൻ കണ്ടക്ടറാണ്. അയാളുടെ ചെറു ചലനങ്ങൾ പോലും യാത്രക്കാരെ രസിപ്പിക്കുന്നു. ബസിലെ ആ തിരക്കിനിടയിലും മുന്നിലും പിന്നിലുമായി ഓടിയെത്തി  ടിക്കറ്റ് നൽകി അയാൾ യാത്രയിൽ നിറഞ്ഞ് നിൽക്കുന്നു. ഇടക്ക് യാത്ര വിരസമായി അനുഭവപ്പെടുമെന്ന ഘട്ടത്തിൽ ഫഹദ് കൃത്യമായ രക്ഷാപ്രവർത്തനം നടത്തുന്നു. ക്ളീനറായി ശ്രീനിവാസനാണ്. ഏതൊക്കെ സ്റ്റോപ്പിൽ ആളെയിറക്കണം എത്ര നേരം നിർത്തണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിനറിയാം. പതിവ് പോലെ ഡ്രൈവർ സീറ്റിൽ സാക്ഷാൽ സത്യൻ അന്തിക്കാട്.. ഈ ബസ് ഇത് വരെ ഓടിയ അതേ റൂട്ടിൽ തന്നെയാണ് ഇപ്പോഴും ഓടുന്നത്. പുറം കാഴ്ചകളും യാത്രക്കാരും പരിചിതമായത് തന്നെ. എന്നിരുന്നാലും വിടരുന്ന ഓരോ പ്രഭാതത്തിനും ഒ