ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്

മരണം മനുഷ്യർ

കോഴിക്കോട്ടെ ഓട്ടോക്കാരൻ

ഇന്നലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കയ്യിൽ കുറച്ച് ലഗേജ് ഉണ്ട്. മുൻപിൽ ഓട്ടോ ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞേക്കാവുന്ന കത്തി റേറ്റ് ആലോചിച്ചപ്പോൾ ഒന്ന് മടിച്ചു. റെയിൽവേ സ്റ്റേഷനിൽ  ഓട്ടോ കൗണ്ടർ ഉള്ളതിനാൽ ഇങ്ങോട്ടേക്ക് സാധാരണ റേറ്റിൽ ആണ് വന്നത്. ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങളിലാണ് ബാംഗ്ലൂർ ഒക്കെ പോലെ ഒല, ഊബർ സർവീസുകൾ നമ്മുടെ നാട്ടിലും സർവ്വസാധാരണമാകണം എന്ന് ചിന്തിച്ച് പോകുന്നത്. പീക് ടൈമിലെ അവരുടെ പിടിച്ച് പറി മാറ്റി നിർത്തിയാൽ കൈ പൊള്ളാതെ നമുക്ക് യാത്ര ചെയ്യാം. ഒടുവിൽ ചിന്തകൾ അവസാനിപ്പിച്ച് ഓട്ടോക്കാരനോട് ബസ് സ്റ്റാൻഡ് വരെ എത്ര രൂപയാകും എന്ന് ചോദിച്ചു. "മീറ്റർ കാശാ" അയാളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.  പ്രോബബിലിറ്റിയുടെ ഏതൊക്കെ സമവാക്യങ്ങൾ ഉപയോഗിച്ച് കൂട്ടിയാലും അങ്ങനെ ഒരുത്തരം ലഭിക്കാത്തത് കൊണ്ട് വിശ്വസിക്കാനാകാതെ ഞാൻ ഒന്നൂടെ ചോദിച്ചു. "എത്രയാ ചേട്ടാ?" "മീറ്റർ കാശാ" അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ഓട്ടോയിൽ കയറി. സാധാരണ ഒരു മ്യൂസിയത്തിൽ വെച്ച പ്രദർശന വസ്തു മാത്രമാക