ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിന്റെ മുഖം

ബസ് വളരെ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. കാരണം എന്തെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി. വായ മൂടിക്കെട്ടി ഒരു ജാഥ കടന്നു വരുന്നുണ്ട്. അയാൾ ജാഥയുടെ മുൻപിൽ പിടിച്ചിരിക്കുന്ന ബാനറിൽ എഴുതിയിരിക്കുന്നത് വായിച്ചു. "ജിംഷാറിനെതിരായ ആക്രമണത്തിൽ പ്രധിഷേധിക്കുക". കാര്യമെന്താണെന്നു അയാൾക്ക് മനസിലായില്ല. കുറച് കാലമായി അയാൾ തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ഒതുങ്ങിയിരിക്കുകയാണ്. ജാഥയെ പിന്നിലാക്കി വേഗതയോടെ ബസ് മുന്നോട്ട് കുതിച്ചു. ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. അയാൾ ബസ് ഇറങ്ങി നടന്നു. സമയം ഉച്ച നേരമായതിനാൽ നല്ല വെയിൽ ഉണ്ടായിരുന്നു. ഈ നേരത്ത് തന്നെ എത്തിയാലെ അദ്ദേഹത്തെ കാണാൻ കഴിയു എന്നതിനാലാണ് ഈ നേരത്ത് എത്തിച്ചേരുന്ന വിധം രാവിലെ ഇറങ്ങിയത്. ഗേറ്റിലെ നെയിം ബോർഡ് നോക്കി വീട് ഇത് തന്നെയെന്ന് ഉറപ്പിച്ചു. കോളിങ് ബെൽ അടിച്ചപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു. . "ആഹ്.. ആരാ ഇത്. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ. മോൾക്ക് കുഴപ്പൊന്നുല്ലല്ലോ ." . "ഒന്നൂല്യ ഡോക്ടറേ..ഡോക്ടർ അന്നാ ഓപ്പറേഷൻ ചെയ്ത് തന്നത് കൊണ്ട് ന്റെ മോൾ ഇപ്പോഴും ജീ

ഓഫ് ലൈൻ

ഓപ്പറേഷന് ‍ തിയ്യേറ്ററിന്റെ മുന് ‍ പിലിരുന്നു തന്റെ സ്മാര് ‍ ട്ട് ഫോണില് ‍ ഫേസ്ബുക് അപ്ഡേറ്റ് തപ്പുകയായിരുന്നു ഉമേഷ് . ഒരു ആക്സിഡന് ‍ റ് കേസുമായ് വന്നതാണ് ബാലേട്ടനും സുഹൃത്തുക്കളും .   ഓപ്പറേഷന് ‍ തിയ്യേറ്ററില് ‍ നിന്നും പുറത്തേക്ക് വന്നു നഴ്സ് പറഞ്ഞു . " പര് ‍ വതിയുടെ ഹസ്ബന്റ് ............".. ഉമേഷ് എഴുന്നേറ്റ് ചെന്നു ... " സിസേറിയന് ‍ ആണ് . blood വേണ്ടി വരും ..".. . " സിസ്റ്ററെ , ബ്ലഡ് ഗ്രൂപ് ഏതാ ????".. . " താന് ‍ എന്തൊരു ഭര് ‍ ത്താവടോ .. സ്വന്തം ഭാര്യയുടെ ബ്ലഡ് ഗ്രൂപ് അറിയില്ലേ ??.. A -ve .. കിട്ടാന് ‍ അല്പം പ്രയാസം കാണും ..."..... അല്പനേരം ആലോചിച്ച ശേഷം ഉമേഷ് ഫേസ്ബുകില് ‍ പോസ്റ്റ് ചെയ്തു .. "Need A-ve blood .. Urgent..."... വാട്സപ്പില് ‍ പലര് ‍ ക്കും മെസേജ് അയച്ചു ... ലൈക്കുകളും കമ്മന് ‍ റുകളും സ്മൈലികളും പല രൂപത്തില് ‍ വന്നെങ്കിലും blood മാത്രം വന്നില്ല ...   കാര്യം മനസ്സിലാക്കിയ ബാലേട്ടന് ‍ സുഹൃത്തുക്കളില് ‍ ഒരാളോട് പറഞ്ഞു .. " നീ പൊയ് ഷാജിയെയും കൂട്ടി ഇങ്ങ്

ചില്ലറ

ട്രെയിൻ കൃത്യ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി. മഴ തകർത് പെയ്യുകയാണ്. സമയം കാലത്ത് 8 മണി ആകാറായിരിക്കുന്നു. ട്രെയിനിറങ്ങി  ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബാംഗ്ലൂരിൽ നിന്നും ഇവിടെ വരെ എത്താൻ എളുപ്പമാണ്. ഇനി ഇവിടുന്ന് നാട്ടിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രയാസം. മഴക്കാഴ്ചകളും കണ്ടു ബസ് സ്റ്റോപ്പിൽ നില്ക്കാൻ തുടങ്ങിയിട്ട് സമായമേറെയായി. ഇത് വരെ ബസ് വന്നിട്ടില്ല. രാവിലെ സ്റ്റാൻഡിൽ ഇറക്കിയ പത്രക്കെട്ടുകൾ ബാക്കി വെച്ച പ്ലാസ്റ്റിക് കവറുകൾ കാറ്റിൽ അങ്ങിങ് നൃത്തം വെച്ച നടപ്പുണ്ട്. ഒടുവിൽ ബസ് വന്നെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും ബാഗ് ഉണ്ടായിരുന്നതിനാൽ സീറ്റ് ഒപ്പിക്കാൻ കഴിഞ്ഞു!!. നിലത്ത് വീണ പലഹാരത്തിൽ ഈച്ച പൊതിയുന്നത് പോലെ, ബസ് എടുക്കുന്നതും കാത്ത് ബസിന്റെ ഡോറിനോട് ചേർന്ന് ബാഗും തോളിൽ തൂകി  കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ ആ ബാഗുകളിൽ പലതും എന്റെ മടിയിൽ സ്ഥാനം പിടിച്ചു. മഴയെ പുണർന്നു കൊണ്ട് ബസ് മുന്നോട്ട് പോകുമ്പോൾ ബസിൽ തിങ്ങി നിറഞ്ഞ കുട്ടികൾ എന്നെ പഴയ ഹൈ സ്‌കൂൾ നാളുകളിലേക്ക് പുറകോട്ട് കൊണ്ട് പോകുകയായിരുന്നു. അപ്പോഴാണ് ഒരു യോഗാഭ്യാസിയുടെ മെയ് വഴക്കത്തോടെ കുട്ടികൾക്

ഭക്തി

"അമ്മൂമ്മേ..... ഇതെന്തു പറ്റി??? ശിവരാത്രി ആയിട്ട് ഇന്ന് അമ്പലത്തിലേക്ക് പോകുന്നില്ലേ??"... . "മോനേ.. ദൈവം അമ്പലങ്ങളില് മാത്രം കുടിയിരിക്കുകയാണെന്നത് ഒരു തെറ്റിദ്ധാരണയാണ് .ദൈവ ദര്ശനത്തിനായ് അമ്പലത്തില് പോകേണ്ട ആവശ്യമൊന്നുമില്ല ദൈവം നമ്മുടെ മനസ്സിലാണ് , നമ്മുടെ വീട്ടിലാണ്.. തത്വമസി. എന്നൊക്കെ കേട്ടിട്ടില്ലേ നീയ്????...".... . മേക്കപ് ഇല്ലാത്ത സിനിമ നടിയെ കണ്ടിട്ടെന്നവണ്ണം വിശ്വസിക്കാനാകാതെ ഞാന് ഞെട്ടിതരിച്ച് നിന്നു.. എന്നും ഉടയാസ്തമയങ്ങള്ക്ക് മുന്പെ കുളിച്ചു അമ്പലത്തില് പോകുന്ന എന്റെ അമ്മൂമ്മ തന്നെയാണോ ഈ പറയുന്നതു????? . പെട്ടെന്നു ടെലിവിഷന് ശബ്ദിച്ചു.. . ""ഹര ഹര മഹാദേവാ... ഇഷ്ട പരമ്പര കൈലാസ നാഥന് അല്പസമയത്തിനകം..!!!"

വൃദ്ധസദനം.

ചിലരുണ്ടിവിടെ, വലിയ സ്വപ്‌നങ്ങൾ കാണാൻ മക്കളെ പഠിപ്പിച്ചതിനാൽ മക്കളെ സ്വപ്നം മാത്രമായ് കാണാൻ വിധിക്കപ്പെട്ടവർ..!

സദാചാരം

ആ വിഷയം ആ നാട്ടിൻപുറത്തെ ചായക്കടയിലും പരിസരങ്ങളിലുമായി പുകയാൻ തുടങ്ങിയിട്ട് കുറച് ദിവസങ്ങളായി.   . "ഓനിപ്പോ ആ വീട്ടിൽ വാടകക്ക് താമസിക്കാൻ തൊടങ്ങീട് മൂന്നാല് ആഴ്ച്യായി.. എല്ലാന്നും രാവിലെ തെന്ന വീടും പൂട്ടി കാറും എടുത്ത് പോകും. പിന്ന വരുന്നത് പാതിരാത്രിക്കാ. ഓൻ ആരാന്നോ ഏടെന്നാ വേരുന്നെന്നോ ഒന്നും മ്മക്ക് അറഞ്ഞുടാ." . "പ്രശനം അതല്ല രാഘവേട്ടാ. . കൊറച്ചു ദിവസായിട് രാത്രീൽ അവിടുന്നു ഒരു സ്ത്രീ ശബ്ദം കേക്കുന്നുണ്ട്. ഇന്നലേം കൂടെ ഞാൻ കേട്ടതാ. " . "ഈ പ്രയോക്കെ കഴിഞ്ഞിയിട്ടല്ലേ ഇമ്മളും വന്നത്. ഇമ്മക് ഊഹിക്കാലോ ഇതൊക്കെ. ഇമ്മളിതെത്ര കണ്ടതാ. എന്നാലും ഇമ്മളീ നാട്ടരെ മുഴ്വൻ മണ്ടമ്മാരാക്കീടട് ഓനീ തോന്നിവസം ഇവടെ നടത്തണ്ട. ഇന്ന് തന്ന ഇതിനൊരു തീരുമാനം ഉണ്ടാക്കണം..." . അങ്ങനെ ചൂടേറിയ ആ പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ ആ നാട്ടുകാർ തീരുമാനിച്ചു.   24 മണിക്കൂറും വെള്ളമടിച് നാട് റോട്ടിൽ കിടന്നു പുലഭ്യം പറയുന്ന സോമനും പത്താം ക്‌ളാസ് തോറ്റ ശേഷം വായ നോട്ടത്തിൽ ബിരുദാനന്ത ബിരുദം നേടിയ ബിജുവും കാശ് കിട്ടിയാൽ ആരെ വേണേലും തല്ലുന്ന രാഘവനും സദാചാരത്തിന്റെ യൂണിഫോം അണിഞ്ഞു. അവർക്ക് പി

ഗുഡ് മോണിംഗ്. .

അവൻ ദൃഢ നിശ്ചയം എടുത്തു കഴിഞ്ഞിരുന്നു. നാളെ എന്തായാലും കാലത്ത് എഴുന്നേറ്റ് നേരത്തെ കോളേജിലേക് പോകണം. കോളേജ് തുറന്നിട് ഇത്രയും നാളായെങ്കിലും ഒരിക്കൽ പോലും സമയത്തിന് കോളേജിൽ പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ കാഴ്ചപ്പാടിൽ അത് അവന്റെ തെറ്റല്ല. വർണ ശമ്പളമായ, സന്തോഷം നിറഞ്ഞ സ്വപ്നങ്ങൾ നൽകുന്ന നിദ്രയുടെ ലോകത് നിന്നും അസൈന്മെന്റും ക്‌ളാസ് ടെസ്റ്റുമൊക്കെ നിറഞ്ഞ  യാധാർഥ്യത്തിന്റെ വിരസമായ ലോകത്തേക്ക് മറ്റുള്ളവർ എങ്ങനെ ഉറക്കമുണരുന്നെന് അവൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ വൈകി എത്തിയാലും അല്പം ചീത്ത പറഞ്ഞ ശേഷം ക്ലാസിലേക് കയറ്റി വിടാറുള്ളതാണ്. പക്ഷെ ഈ ഇടയായി നോക്കുകുത്തി പോലെ ക്ലാസിന് വെളിയിൽ നിൽക്കേണ്ട അവസ്ഥയാണ്. കോളേജിലേക് പോകുന്നത് കൊണ്ട് കിട്ടുന്ന ഏക സാധനം അറ്റെൻഡൻസ് ആണ്. ഈയിടെ ആയി അത് പോലും കിട്ടാറില്ല. ഇനിയും വൈകി വന്നാൽ രക്ഷിതാവിനെയും വിളിച്ചു വന്നാൽ മതി എന്ന് HOD തീർത്തു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു തവണ അച്ഛൻ വന്നതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നതിനാൽ ഇനി ഒരു റിസ്ക് എടുക്കാൻ അവനു ധൈര്യമില്ല.. സമയം രാത്രി 12 ആകാറായിരിക്കുന്നു. . കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നതനിൽ അവൻ കി