ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേനൽ ഉണ്ടാകുന്നത്..

ഒരു കോഴിക്കഥ

  രാവിലെ വാട്സ്ആപ് നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നും ഒരു Hi വന്നുകിടക്കുന്നു. ഇതാരപ്പാ ഈ രാവിലെ തന്നെ. ഇനി രക്ഷാ ബന്ധൻ ആയത് കൊണ്ട് രാഖി കെട്ടിത്തരാൻ വല്ല പെണ്പിള്ളേരും ആയിരിക്കുമോ? ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് ഞാൻ ആ dp യിലേക്ക് ഒന്ന് സൂക്ഷിച് നോക്കി. ഒരു ബുള്ളെറ്റിന്റെ പടമാണ്.മൊബൈലിലേക്ക് ഒരു unknownn നമ്പർ കടന്നു വരുമ്പോൾ അത് ഒരു പെണ്കുട്ടിയുടേത് ആകാനുള്ള സാധ്യതകളെ പറ്റി മാത്രമാകും ചിന്ത. അതിനാൽ തന്നെ ഞാനും ചിന്തിച്ചു ഈ കാലത്ത് ബുള്ളറ്റ് ഓടി ക്കുന്ന പെൺകുട്ടികളും ഉണ്ടല്ലോ ചിലപ്പോൾ അങ്ങനെ വല്ലവരും ആകും! പിന്നെ ഒട്ടും മടിക്കാതെ ഒരു Hi തിരിച്ചയച്ചു. അപ്പോൾ തന്നെ മറുപടി വന്നു. Hw r u? . Fine . Aalake maarippoyallo. Onnu thadichittundallo. Muti okke straight cheythallo..... . മെലിഞ്ഞിരിക്കുന്ന എന്റെ ശരീരത്തിലേക്ക് നോക്കി ഞാൻ ആശ്ചര്യപ്പെട്ടു. തടിക്കാനോ, ഞാനോ?!! കഷണ്ടി കയറി തീരാറായ തലയിൽ തലോടി ഞാൻ മറുപടി അയച്ചു. . Who r u? . Ahhh.. nammale onnum orma kaanilla. Nammal schoolil orumich padchttnd. Anne thaan oottathilum chaattathilum okke pankeduth sammanangal vangunnath njaan nokkk

പെൺ

"മോളേ.... എത്ര നേരായി നിന്നോട് റെഡി ആകാൻ പറയുന്നു. നീ ഒന്ന് വേഗം ഒരുങ്.. അവരൊക്കെ ഇങ്ങെത്താറായി.".. റൂമിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതിനാൽ അടുക്കളയിലേക്ക് തിരിച്ചു നടന്ന് അവർ തുടർന്നു. . "പറഞ്ഞ് പറഞ്ഞ് എന്റെ തൊണ്ട പൊട്ടാറായി മായേച്ചീ. എന്റെ മോൾ ആയത് കൊണ്ട് പറയുകയല്ല, ഇത്രയും അനുസരണ ഇല്ലാത്ത ഒരു സാധനത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏതെങ്കിലും സിനിമേം കണ്ടിരിക്യാവും കെട്ടിലമ്മ. വല്യ സംവിധായികയല്ലേ.. എന്റെ ചേച്ചീ 12ആം ക്‌ളാസ് കഴിഞ്ഞപ്പോ തുടങ്ങിയതാ അവൾക്കീ സിനിമ സൂക്കേട്. ഫുൾ A+ വാങ്ങി ജയിച്ചപ്പോ അവൾ പറയാ അവൾക്ക് സിനിമ പഠിക്കാൻ പോകണം ന്നു." . "എന്നിട്ട് നിങ്ങൾ അവളെ ബി-ടെക് നു അല്ലെ ചേർത്തത്?". . "പിന്നല്ലാതെ... വിവരം ഉള്ള ആരേലും മക്കളെ സിനിമാ പഠിപ്പിക്കാൻ വിട്വോ ചേച്ചീ. ബി ടെക് കഴിഞ്ഞപ്പോ അവക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയതാ." . "പക്ഷെ അവൾ പോയില്ലല്ലോ.." . അഹങ്കാരം.. ഐ ടി ജോലി വേണ്ടത്രെ.എന്നിട്ട് വീട്ടിൽ വന്നിട്ട് ഞങ്ങളോട് കുറച് കാശ് ചോദിച്ചു. എന്തിനാ?.. അവക്ക് ഷോർട് ഫിലിം പിടിക്കണമത്രെ...." . &q

കുടിയേറ്റം

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്. . "നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..." . "ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്" . വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി. "എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി  ഉണ്ടാ

തീവ്രവാദി

ഭാവിയിലെ സ്വർഗ്ഗത്തിനായ് ഭൂമിയിൽ നരകം പണിയുന്നവൻ