ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്
ഈയിടെയുള്ള പോസ്റ്റുകൾ

ജയ് ഭീം: “നിങ്ങൾ എന്തിനാണ് ഒരു ജനതയെ മഴയത്ത് നിർത്തിയിരിക്കുന്നത്? “

  സ്വാതന്ത്ര്യ ലബ്ധിയുടെ 75ആം വാർഷികത്തിലേക്ക് ഇന്ത്യ കടക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്  വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. ശിഖരങ്ങൾ എത്ര വെട്ടി മാറ്റിയാലും വേരുകൾ അത്രമേൽ ആഴത്തിൽ ഇറങ്ങിപ്പോയതിനാൽ ഒരിക്കലും നശിക്കാത്ത ഇന്ത്യൻ ജാതി വ്യവസ്ഥ. മനുഷ്യനെ പല തട്ടിലാക്കുന്ന, കീഴാളനെയും മേലാളനേയും സൃഷ്ടിക്കുന്ന ജാതി വ്യവസ്ഥ എന്ന അനാചാരത്തിനെതിരെ പലരും പല കാലഘട്ടങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ദുരാചാരങ്ങളെ പൂർണ്ണമായും തുടച്ച് നീക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു നാൾ ജനത ഇതിനെ കുറിച്ച് ബോധവാന്മാരാകും എന്ന പ്രതീക്ഷയിൽ സാമൂഹിക പ്രതിബദ്ധതയുള്ള  പലരും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ബോധവത്കരണവും തുടർന്നുകൊണ്ടേയിരിക്കുന്നു. ജനങ്ങളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലും എന്നത് കൊണ്ട് കലയെ പലപ്പോഴും ഇതിന് മാധ്യമമാക്കാറുണ്ട്. അത്തരത്തിൽ കലയെ മാധ്യമമാക്കിയുള്ള  ഒരു പ്രതികരണത്തിന്, പ്രതിഷേധത്തിന്, ബോധവൽക്കരണത്തിന് ഉള്ള ഉദാഹരണമായി മാറുകയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത്, സൂര്യ നിർമ്മിക്കുകയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത

ഇങ്ങനെയും ചില പ്രണയങ്ങൾ

കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോൾ ഒരു ‘ഫ്രണ്ട്സജഷനിൽ’ അവളുടെ കണ്ണുടക്കി  നിൽക്കുന്നു.  -വിനോദ്- ബ്ലാക്ക് ആൻഡ് വൈറ്റിൽ മുഖത്തിന്റെ ഒരു വശം മാത്രം കാണിച്ചുള്ള പ്രൊഫൈൽ പിക്ച്ചർ. പണ്ടത്തെ പോലെ തന്നെ കട്ടി കണ്ണട. ഫ്രണ്ട് റിക്വസ്റ് അയക്കാനായി അവൾ പല തവണ തുനിഞ്ഞതാണ്. പിന്നെ മടിച്ചു. ഒടുവിൽ പണ്ട് അവനു ലവ് ലെറ്റർ കൊടുത്തൊരു കൗമാരക്കാരി അവളുടെ ഉള്ളിലേക്ക് ചാടിക്കയറി. അവൾ വിനോദിന് ഫ്രണ്ട് റിക്വസ്റ് അയച്ചു. തന്റെ ഫ്രണ്ട് റിക്വസ്റ് കാണുമ്പോൾ അവൻ ഒരു മെസേജ് അയച്ചേക്കും എന്ന ചിന്ത വെറുതെ  മനസ്സിൽ മുള പൊട്ടി. പണ്ടത്തെ ആളായിരിക്കില്ലല്ലോ ഇപ്പോൾ. അൽപ സമയത്തിനകം മഴത്തുള്ളി പോലൊരു  നോട്ടിഫിക്കേഷൻ അവളുടെ ഹൃദയം നനച്ചു.  ‘Vinod accepted your friend request’ തൊട്ടടുത്ത നിമിഷത്തിൽ തന്നെ തേടിയെത്തുന്ന ഒരു മെസേജിനായി അവൾ കാത്തിരുന്നു. പക്ഷെ ഒന്നും വന്നില്ല. മനസിന്റെ താഴ്‌വരയിൽ നിരാശയുടെ മൂടൽ മേഘങ്ങൾ. ചിലത് എത്ര കാലം കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും, ഇവന്റെ സ്വഭാവവും അത് പോലെ തന്നെയെന്ന് അവൾക്ക് തോന്നി. എന്തായാലും ഫ്രണ്ട്റിക്വസ്റ്റ് അയച്ചല്ലോ, മെസേജും അങ്ങോട്ട് അയക്കുക തന്നെ. ‘'ഹായ്! ഓർക്കുന്ന

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോരം ഫ്ളാറ്റ

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്

മരണം മനുഷ്യർ