ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കുടക്കീഴിൽ

അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക്  ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറ ഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!! അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു. അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീട്ടി