ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്

കഥാന്ത്യം

അയാൾ പതുക്കെ കണ്ണ് തുറന്നു ചുറ്റും നോക്കി. വാർദ്ധക്യം കാഴ്ചക്കേൽപിച്ച മങ്ങല്‍ കാരണം ചുറ്റുമുള്ള മുഖങ്ങൾ അയാൾക്ക് അവ്യക്തമായി തോന്നി. കണ്ണിനു മുന്നിലായി ഒരു മാറാല കെട്ടിയത് പോലെ. തനിക്ക് ചുറ്റുമായി ആ മുറിയിൽ ആളുകൾ തിങ്ങി നിറഞ് നിൽക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. ഇത്രയും പേര്‍ക്ക് നില്ക്കാന്‍ ആ മുറിയില്‍ സ്ഥലം ഉണ്ടായിരുന്നോ എന്നയാള്‍ അത്ഭുതപ്പെട്ടു. അയാള്‍ ഒരല്പം പ്രയാസപ്പെട്ട് പതുക്കെ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. ചുറ്റും തിരഞ്ഞപ്പോള്‍ കണ്ണട കിട്ടി. ആ കട്ടി കണ്ണട അയാള്‍ മുഖത്ത് വെച്ചു. കാഴ്ച ഒരല്പം തെളിഞ്ഞിരിക്കുന്നു. ഒരു കപ്പ്‌ ചൂട് ചായയുമായി അമ്മിണിയമ്മ അയാള്‍ക്ക് അരികിലേക്ക് വന്നു.അമ്മിണിയമ്മ നീട്ടിയ ചായ വാങ്ങി അയാള്‍ ആസ്വദിച് കുടിച്ചു. "അമ്മിണിയമ്മ ഇപ്പോഴും വീട്ട് ജോലിക്ക് പോകാറുണ്ടോ ?" "ഉവ്വ് . അങ്ങ് തിരഞ്ഞെടുത്തു തന്ന തൊഴിലല്ലേ. ഇടക്ക് വെച് നിര്‍ത്തുന്നതെങ്ങനെ.?" "ഉം.." "ഞാന്‍ ഇവര്‍ക്കൊക്കെയുള്ള ചായ എടുക്കട്ടെ." അമ്മിണിയമ്മ തിരിഞ്ഞു നടന്നു. അയാള്‍ ചായ കുടിച്ച ശേഷം കപ്പ്‌ വെക്കാന്‍ ഒരിടം തിരഞ്ഞു. മറിയം ആ കപ്പ് വാങ്ങിച് ആ പ

ഒരു 'പരീക്ഷ'ണാനുഭവം

SSC എക്സാം കഴിഞ്ഞ് ബാംഗ്ലൂരിലെ RT നഗറിലെ നഗര വീഥിയിലൂടെ പരീക്ഷാനുഭവങ്ങൾ അയവിറക്കി നടക്കുകയായിരുന്നു. പരീക്ഷക്കയെക്കാൾ കഠിനമായിരുന്നു തുടക്കത്തിലെ സെക്യൂരിറ്റി ചെക്കിങ്ങ്. ഒരു പക്ഷെ വിചാരണക്ക് കൊണ്ട് വരുമ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഇതിലും മാന്യമായ പരിചരണം ലഭിക്കും. നമ്മൾ ഏതോ തീവ്രവാദി സംഘടനയിൽ നിന്നും വരുന്നതാണെന്ന സംശയം ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ചെക്കിങ്. കൂടാതെ കൈയിലുള്ള യാതൊരു വിധ സാധന സാമഗ്രികൾക്കും എക് സാം ഹാളിലേക്ക് പ്രവേശനമില്ല. അവ സൂക്ഷിക്കുന്നതിന് 10 രൂപ നല്കുകയും വേണം. ഹാൾ ടിക്കറ്റിൽ ആ 10 രൂപയുടെ കാര്യം പറഞ്ഞിരുന്നില്ല എന്നതിനാലും മോഡിജിയുടെ അനുഗ്രഹത്താൽ കൈയിൽ ചില്ലറയൊന്നും ഉണ്ടായില്ല എന്നതിനാലും സൂക്ഷിപ്പ് കാരന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു. കന്നഡ ഗൊത്തില്ലെങ്കിലും പറഞ്ഞത് മൊത്തം അത്ര നല്ല കാര്യങ്ങളല്ല എന്ന് മാത്രം മനസിലായി. ഒടുവിൽ ബാഗ് അരിച്ച് പെറുക്കി ലഭിച്ച 7 രൂപ കൊണ്ട് ഒരു വിധം അയാളുടെ വായടപ്പിക്കുകയായിരുന്നു. അങ്ങനെ ആലോചനയിൽ മുഴുകി നടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. രണ്ട് ഭിന്നലീംഗക്കാർ എതിരേ നടന്ന് വരികയാണ്. ഭിന്ന ലിംഗക്കാർക്ക് അനുകൂലമായുള്ള ഫേസ്ബുക്ക്