ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

9 - എന്റെ കാഴ്ച

#9_Movie (Spoiler Alert) പ്രിത്വിരാജിന്റെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മലയാള സിനിമയെ ലോക സിനിമയോളം വിശാലമാക്കാനായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്കുള്ള മികച്ച ശ്രമമാണ് 9 എന്ന ചിത്രം 8... സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നിങ്ങനെ 3 വിഭാഗത്തിലും ഉൾപ്പെടുത്താം എങ്കിലും ആദ്യ രണ്ടു വിഭാഗത്തിൽ ഉള്ളതാണെന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയാണ് 9. സയൻസിനെയും ഹൊററിന്റെയും പിൻബലത്തിൽ അഛനും  മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് 7...  ശാസ്ത്രവും മാനുഷിക ബന്ധങ്ങളും ഫിക്ഷനും കൂട്ടിക്കലർത്തി ഒടുവിൽ ശാസ്ത്രത്തെ ശരി വെച്ച് പൂർണ്ണത കൈവരിക്കുന്ന ധീരമായ ഒരു ഉദ്ധ്യമമാണ് 9. ഒരു പക്ഷെ മണിച്ചിത്രതാഴിന്‌ ശേഷം ആ പൂർണ്ണത കൈവരിക്കുന്ന ചിത്രവും ഇതാകാം. 6... ഭൂമിയുടെ അരികിലൂടെ ഉൽക്ക കടന്ന് പോകുന്നതിന് ശേഷമുള്ള 9 ദിവസത്തെ കഥ. ആഗോള മാനമുള്ള വിഷയത്തെ മലയാളത്തിലേക്ക് ചുരുക്കുമ്പോൾ സംഭവിക്കാവുന്ന വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വിധം ചിത്രം അണിയിച്ചോരുക്കിയിട്ടുണ്ട്. ശേഖർ മേനോന്റെ ബാക്

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

യാ ഇലാഹി ടൈംസ്‌

ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ  മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു  വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ  ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്.  അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും അൽത്തെസും ബാബയും മ