ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആദി

മലയാളികളുടെ പ്രിയ നടൻ മോഹൻ ലാലിന്റെ മകൻ പ്രണവ് മോഹൻ ലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ് ആദി. മോഹൻ ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം സംവിധാനം ചെയ്ത ജിത്തു ജോസഫാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത് എന്നത് ചിത്രത്തെ കുറിച്ചുള്ള  പ്രതീക്ഷകൾ കൂടുതൽ ഉയർത്തി. ഒരു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷനുമായാണ് ആദി പ്രേക്ഷകനരികിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും പ്രിന്റ് മീഡിയയിലും റിലീസിന് മുൻപ് നിറഞ്ഞു നിന്ന ആദി പ്രേക്ഷക മനസ്സ് നിറക്കുമോ? നോക്കാം. സംഗീത സംവിധായകൻ ആകുക എന്ന ആഗ്രഹവുമായി നടക്കുന്ന ആദിത്യ മോഹൻ എന്ന ചെറുപ്പക്കാരനെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആ മോഹം ആദിയെ ബാംഗ്ലൂരിൽ എത്തിക്കുന്നു.  അവിടെ വെച്ച് ആദിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറുന്നു. അതിൽ നിന്നും രക്ഷപ്പെടുന്നതിനായി ആദി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതൽ. സംവിധായകനായ ജിത്തു തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. സംഘട്ടന രംഗങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ സിന

ചാരത്തിനും വജ്രത്തിനും ഇടയിലെ കാർബൺ

Spoiler Alert!!! 1998ല്‍ പുറത്തിറങ്ങിയ 'ദയ' 2014ല്‍ പുറത്തിറങ്ങിയ 'മുന്നറിയിപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാര്‍ബണ്‍.സംവിധായകന്‍ എന്നതിനേക്കാള്‍ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സുപ്രസിദ്ധനാണ് വേണു.മലയാളം,ഹിന്ദി,തമിഴ്,ബംഗാളി,തെലുഗു,ഇംഗ്ലിഷ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഇത്തവണ സംവിധായകന്റെ റോളില്‍ മലയാളത്തിന്റെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ഫഹദിനൊപ്പം അദ്ദേഹം കാര്‍ബണുമായി നമുക്ക് മുന്നിലേക്ക് എത്തുകയാണ്. കാര്‍ബണ്‍ ഏത് തരം അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നതെന്ന് നമുക്ക് നോക്കാം. കാര്‍ബണിനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് നിന്നാണെന്ന് തോന്നുന്നു. അത് വരെ കണ്ടു വന്ന ക്ലൈമാക്സ് രംഗങ്ങളില്‍ നിന്നു വിഭിന്നമായിരുന്നു മുന്നറിയിപ്പിലെത്ത്. നായകന്‍ ഒരു പെണ്‍ കുട്ടിയുടെ തലക്ക് ആഞ്ഞടിക്കുന്നതാണ് അതിലെ ക്ലൈമാക്സ് സീന്‍. ശെരിക്കും ആ അടി അടിച്ചത് പ്രേക്ഷകന്‍റെ തലയില്‍ ആയിരുന്നു. അത് വേണുവിന്റെ മുന്നറിയിപ്പായിരുന്നു. ഇക്കാലമത്രയും ഒന്നും ചിന്തിക്കാനില്ലാതിരുന്ന പ്രേക്ഷ

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാരനായ പട്ടണവാസി ഒഴിവുകാലം ചിലവഴിക്കാനായി മുക്കം എന്ന ഗ്രാമത്തിൽ എത്തപ്പെടുന്നതും അവിടെ വെച്ച് അയാൾ ഗ്രാമത്തിലെ പെണ്കുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ഇതിവൃത്തം. ഈ ഒരു ഇതിവൃത്തം ഇന്ന് നമ്മൾ വേറെ പല രചനകളിലും ചലച്ചിത്രങ്ങളിലുമായി ആവർത്തിച്ച് കണ്ടിട്ടുണ്ട്. അതിനാൽ  പ്രമേയത്തിൽ യാതൊരു പുതുമയും തോന്നിയില്ല. പക്ഷേ  അദ്ദേഹം ഈ കൃതി എഴുതിയത് 1941ലാണ് എന്ന കാര്യം ഓർക്കേണ്ടിയിരിക്കുന്നു. എഴുതിയ കാലത്ത് ഈ  കൃതി പുതുമയുള്ളതായിരുന്നിരിക്കണം. വർഷം ഏറെ കഴിഞ്ഞപ്പോൾ ആളുകൾക്കും നഗര ഗ്രാമ കാഴ്ചകൾക്കും മാറ്റം വന്നെങ്കിലും പ്രണയത്തിന്റെ കാതലായ ഭാവത്തിന് യാതൊരു മാറ്റവും ഇല്ലെന്നു ഈ കൃതി ഇന്ന് വായിക്കുമ്പോൾ മനസ്സിലാകും. നോവൽ വായനയിൽ തന്നെ ഒരു ചലച്ചിത്രാനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്. പിൽക്കാലത്ത് ഇത് ചലച്ചിത്രമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.