ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുഡ് മോണിംഗ്. .

അവൻ ദൃഢ നിശ്ചയം എടുത്തു കഴിഞ്ഞിരുന്നു. നാളെ എന്തായാലും കാലത്ത് എഴുന്നേറ്റ് നേരത്തെ കോളേജിലേക് പോകണം. കോളേജ് തുറന്നിട് ഇത്രയും നാളായെങ്കിലും ഒരിക്കൽ പോലും സമയത്തിന് കോളേജിൽ പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ കാഴ്ചപ്പാടിൽ അത് അവന്റെ തെറ്റല്ല. വർണ ശമ്പളമായ, സന്തോഷം നിറഞ്ഞ സ്വപ്നങ്ങൾ നൽകുന്ന നിദ്രയുടെ ലോകത് നിന്നും അസൈന്മെന്റും ക്‌ളാസ് ടെസ്റ്റുമൊക്കെ നിറഞ്ഞ  യാധാർഥ്യത്തിന്റെ വിരസമായ ലോകത്തേക്ക് മറ്റുള്ളവർ എങ്ങനെ ഉറക്കമുണരുന്നെന് അവൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ വൈകി എത്തിയാലും അല്പം ചീത്ത പറഞ്ഞ ശേഷം ക്ലാസിലേക് കയറ്റി വിടാറുള്ളതാണ്. പക്ഷെ ഈ ഇടയായി നോക്കുകുത്തി പോലെ ക്ലാസിന് വെളിയിൽ നിൽക്കേണ്ട അവസ്ഥയാണ്. കോളേജിലേക് പോകുന്നത് കൊണ്ട് കിട്ടുന്ന ഏക സാധനം അറ്റെൻഡൻസ് ആണ്. ഈയിടെ ആയി അത് പോലും കിട്ടാറില്ല. ഇനിയും വൈകി വന്നാൽ രക്ഷിതാവിനെയും വിളിച്ചു വന്നാൽ മതി എന്ന് HOD തീർത്തു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു തവണ അച്ഛൻ വന്നതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നതിനാൽ ഇനി ഒരു റിസ്ക് എടുക്കാൻ അവനു ധൈര്യമില്ല.. സമയം രാത്രി 12 ആകാറായിരിക്കുന്നു. . കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നതനിൽ അവൻ കിടക്കാൻ തീരുമാനിച്ചു.അങ്ങനെ ആദ്യമായി മൊബൈലിൽ അലാറം സെറ്റ് ചെയ്ത് അവൻ ഉറങ്ങാൻ കിടന്നു. ...
.
7 മണിക്ക് അലാറം അടിച്ചപ്പോൾ തന്നെ അവൻ ഉണർന്നു. ചുറ്റും നോക്കി. റൂം മേറ്റ് രണ്ടു പേരും ഉറക്കമുണർന്നിട്ടില്ല.1 ഹോസ്റ്റലിൽ വന്നതിനു ശേഷം ആദ്യമായാണ് കാലത്ത് അവൻ ഇങ്ങനൊരു കാഴ്ച കാണുന്നത്. അവനു ഒരു ആത്മ നിർവൃതി തോന്നി. സമയം പാഴാക്കാതെ അവൻ കുളിച് റെഡി ആയി. ഇത്രയും നേരത്തെ കുളിചു റെഡി ആയിറങ്ങിയ തന്നെ കണ്ടു പലരുടെയും കണ്ണ് തള്ളുന്നത് അവൻ കണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ കോളേജിലേക് നടന്നു.
"അല്ല മോനെ ഇന്ന് കാക്ക മലർന്നു പറക്കോ" ???
സിഗരറ്റ് വാങ്ങിച്ചപ്പോൾ ദാമുവേട്ടൻ ചോദിച്ചു. ഊതി വിട്ട പുകയിൽ അതിനുള്ള മറുപടി ഒതുക്കി അവൻ നടന്നു. കോളേജിന് മുന്പിലെത്തിയപ്പോൾ സിഗരറ്റ് കളഞ്ഞു അവൻ ഗേറ്റിന് നേരെ നടന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 8:30 ആകുന്നേ ഉള്ളു. കുട്ടികളൊക്കെ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുന്നുള്ളൂ. അഭിമാന പുളകിതനായി അവൻ ഗേറ്റിനടുത്തേക്ക് നടന്നു. അൽപ ദൂരം കൂടെ നടന്നപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്, ഗേറ്റിനു അടുത്തേക്ക് നടക്കുന്തോറും ഗേറ്റിലേക്കുള്ള അകലം കൂട്ടുന്നത് പോലെ. നടന്നിട്ടും നടന്നിട്ടും അവൻ ഗേറ്റിന് അടുത്തേക്ക് എത്തുന്നില്ല.. അവൻ നടത്തതിന് വേഗത വർധിപ്പിക്കാൻ ശ്രമിച്ചു. ഇല്ല.. കാലുകളിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ.. അവനു ഗേറ്റിനടുത്തേക്ക് എത്താൻ കഴിയുന്നില്ല..  അവൻ ആകെ വിയർക്കാൻ തുടങ്ങി...ശരീരം മൊത്തം കുഴയുന്നത് പോലെ.. അവനു ആകെ പരിഭ്രമമായി.. .
.
പെട്ടെന്ന് അവൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു. സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക് എതിയെന്ന കാര്യം മനസ്സിലാക്കാൻ അവനു കുറചു നിമിഷങ്ങൾ എടുത്തു.. അവൻ ചുവരിലേക്ക് നോക്കി.. 10:10 എന്ന സമയം പ്രദർശിപ്പിച് കൊണ്ട് ക്ളോക്ക് അവനെ നോക്കി പുഞ്ചിരിച്ചിരിപ്പുണ്ടായിരുന്നു  !!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...