ആ വിഷയം ആ നാട്ടിൻപുറത്തെ ചായക്കടയിലും പരിസരങ്ങളിലുമായി പുകയാൻ തുടങ്ങിയിട്ട് കുറച് ദിവസങ്ങളായി.
.
"ഓനിപ്പോ ആ വീട്ടിൽ വാടകക്ക് താമസിക്കാൻ തൊടങ്ങീട് മൂന്നാല് ആഴ്ച്യായി.. എല്ലാന്നും രാവിലെ തെന്ന വീടും പൂട്ടി കാറും എടുത്ത് പോകും. പിന്ന വരുന്നത് പാതിരാത്രിക്കാ. ഓൻ ആരാന്നോ ഏടെന്നാ വേരുന്നെന്നോ ഒന്നും മ്മക്ക് അറഞ്ഞുടാ."
.
"പ്രശനം അതല്ല രാഘവേട്ടാ. . കൊറച്ചു ദിവസായിട് രാത്രീൽ അവിടുന്നു ഒരു സ്ത്രീ ശബ്ദം കേക്കുന്നുണ്ട്. ഇന്നലേം കൂടെ ഞാൻ കേട്ടതാ. "
.
"ഈ പ്രയോക്കെ കഴിഞ്ഞിയിട്ടല്ലേ ഇമ്മളും വന്നത്. ഇമ്മക് ഊഹിക്കാലോ ഇതൊക്കെ. ഇമ്മളിതെത്ര കണ്ടതാ. എന്നാലും ഇമ്മളീ നാട്ടരെ മുഴ്വൻ മണ്ടമ്മാരാക്കീടട് ഓനീ തോന്നിവസം ഇവടെ നടത്തണ്ട. ഇന്ന് തന്ന ഇതിനൊരു തീരുമാനം ഉണ്ടാക്കണം..."
.
അങ്ങനെ ചൂടേറിയ ആ പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ ആ നാട്ടുകാർ തീരുമാനിച്ചു.
24 മണിക്കൂറും വെള്ളമടിച് നാട് റോട്ടിൽ കിടന്നു പുലഭ്യം പറയുന്ന സോമനും പത്താം ക്‌ളാസ് തോറ്റ ശേഷം വായ നോട്ടത്തിൽ ബിരുദാനന്ത ബിരുദം നേടിയ ബിജുവും കാശ് കിട്ടിയാൽ ആരെ വേണേലും തല്ലുന്ന രാഘവനും സദാചാരത്തിന്റെ യൂണിഫോം അണിഞ്ഞു. അവർക്ക് പിന്നിൽ നാടിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനായി ചില നാട്ടുകാരും അണിനിരന്നു. അവർ രാത്രിയാകുന്നതും കാത്തിരുന്നു.....
.
പതിവ് പോലെ രാത്രി ഏറെ വൈകി അവൻ വീട്ടിലെത്തി. വീടിന് ചുറ്റും അക്ഷമരായി ആളുകൾ കാത്തിറിപ്പുണ്ടെന്നറിയാതെ അവൻ വാതിൽ തുറന്ന് വീട്ടിനകത്തേക് കയറി. സമയം ഇഴഞ്ഞു നീങ്ങി.
.
"അതെ ആ കേട്ടത് ഒരു പെണ്ണിന്റെ ഒച്ച തന്നെ. വരിനേടാ. ഇന്നവന്റെ അവസാനാ. ." എന്നാക്രോശിച് രാഘവൻ വീടിനു മുന്നിലേക്ക് ഓടിയെത്തി കതകിൽ ആഞ് തട്ടി. അവൻ പുറത്തേക്കിറങ്ങി വന്നതും "ഞങ്ങളെ ഒക്കെ മണ്ടമാരാക്കി നീ ഇവിടെ തോന്നിവസം നടത്തും അല്ലെ , ഇറക്കി വിടെടാ അവളെ" എന്ന് പറഞ്ഞു കൊണ്ട് രാഘവൻ അവന്റെ കഴുത്തിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അകത്തു നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്ക് ഓടി വന്നു.
.
"അയ്യോ പ്രേതം. . .".. എല്ലാവരും പേടിച്ച നിലവിളിച്ചു. രാഘവൻ കഴുത്തിൽ നിന്നും പിടി വിട്ട് ഒരു ചുവട് പുറകിലേക്ക് മാറി.. .
"ആരും പേടിക്കേണ്ട. അവൾ എന്റെ ഭാര്യയാണ്." വേദനിക്കുന്ന കഴുത്തിൽ തടവി കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു. അൽപ സമയം അവിടെ മൗനം നിറഞ്ഞു.
"അന്യ ജാതിയിൽ പെട്ട എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനു നിങ്ങളെ പോലുള്ള ചില സദാചാരക്കാർ അവൾക്ക് കൊടുത്ത സമ്മാനമാണിത്. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി കളഞ്ഞു. പക്ഷെ അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് ഞങ്ങളെ ആർക്കും അറിയാത്ത ഞങ്ങൾക്ക് ആരെയും അറിയാത്ത ദൂരെയുള്ള ഈ ഗ്രാമത്തിലേക് വരാൻ ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ ഞങ്ങൾക്ക് തെറ്റിപ്പോയി. മനുഷ്യർ എല്ലായിടത്തും ഒരേപോലെയാണ്"!!...
.
ഒന്നും മറുപടി പറയാൻ കഴിയാതെ ആ നാട്ടുകാർ
തല കുനിച്ചു തിരികെ നടന്നു. അന്യന്റെ ജീവിതത്തിലേക്ക് വെളിച്ചമടിച്ചു നോക്കാൻ ശ്രമിച്ച അവർക്ക് ഒരു കാര്യം മനസിലായിരുന്നു, തങ്ങളുടെ മനസ് മുഴവൻ ഇരുട്ടാണ്!!!

കൊള്ളാഠ..കൂട്ടുകാരാ..
മറുപടിഇല്ലാതാക്കൂ