ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചില്ലറ

ട്രെയിൻ കൃത്യ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി. മഴ തകർത് പെയ്യുകയാണ്. സമയം കാലത്ത് 8 മണി ആകാറായിരിക്കുന്നു. ട്രെയിനിറങ്ങി  ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബാംഗ്ലൂരിൽ നിന്നും ഇവിടെ വരെ എത്താൻ എളുപ്പമാണ്. ഇനി ഇവിടുന്ന് നാട്ടിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രയാസം. മഴക്കാഴ്ചകളും കണ്ടു ബസ് സ്റ്റോപ്പിൽ നില്ക്കാൻ തുടങ്ങിയിട്ട് സമായമേറെയായി. ഇത് വരെ ബസ് വന്നിട്ടില്ല. രാവിലെ സ്റ്റാൻഡിൽ ഇറക്കിയ പത്രക്കെട്ടുകൾ ബാക്കി വെച്ച പ്ലാസ്റ്റിക് കവറുകൾ കാറ്റിൽ അങ്ങിങ് നൃത്തം വെച്ച നടപ്പുണ്ട്. ഒടുവിൽ ബസ് വന്നെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും ബാഗ് ഉണ്ടായിരുന്നതിനാൽ സീറ്റ് ഒപ്പിക്കാൻ കഴിഞ്ഞു!!. നിലത്ത് വീണ പലഹാരത്തിൽ ഈച്ച പൊതിയുന്നത് പോലെ, ബസ് എടുക്കുന്നതും കാത്ത് ബസിന്റെ ഡോറിനോട് ചേർന്ന് ബാഗും തോളിൽ തൂകി  കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ ആ ബാഗുകളിൽ പലതും എന്റെ മടിയിൽ സ്ഥാനം പിടിച്ചു. മഴയെ പുണർന്നു കൊണ്ട് ബസ് മുന്നോട്ട് പോകുമ്പോൾ ബസിൽ തിങ്ങി നിറഞ്ഞ കുട്ടികൾ എന്നെ പഴയ ഹൈ സ്‌കൂൾ നാളുകളിലേക്ക് പുറകോട്ട് കൊണ്ട് പോകുകയായിരുന്നു. അപ്പോഴാണ് ഒരു യോഗാഭ്യാസിയുടെ മെയ് വഴക്കത്തോടെ കുട്ടികൾക്കിടയിലൂടെ അവരെ കഷ്ടപ്പെട് വകഞ്ഞു മാറ്റി കണ്ടക്ടർ വരുന്നത് ശ്രദ്ധിച്ചത്. ടിക്കറ്റ് എടുക്കാനായി പേഴ്‌സ് എടുത്തു. അതിനകത്തേക് നോക്കിയ ഞാൻ ഞെട്ടി. 1000 രൂപയുടെ ഒറ്റ നോട്ട് മാത്രം!! 12 രൂപയുടെ ടിക്കറ്റിന് 100 രൂപ കൊടുത്താൽ പോലും കണ്ടക്ടർമാരുടെ മുഖം ചുളിയും. അപ്പൊ ഈ 1000 രൂപ കൊടുത്താൽ. .. 
രണ്ടും കൽപ്പിച് ഞാൻ 1000 രൂപ കണ്ടക്ടർക് നേരെ നീട്ടി പറഞ്ഞു
"ഒരു മണിയൂർ.."
"12 രൂപയുടെ ടിക്കറ്റിനു 1000 രൂപ തന്ന ബാക്കി ഞാൻ എവിടുന്ന് എടുത് തരാനാ?? ചില്ലറ വേണം."
.
"ചേട്ടാ. . കയ്യിൽ ചില്ലറ ഒന്നും ഇല്ല"
"എന്നാ പിന്ന ഞാൻ ഉണ്ടാക്കി തരാടോ.. രാവിലെ തന്നെ ഓരോന്ന് വലിഞ്ഞു കേറിക്കോളും. . ബാക്കി താൻ കിട്ടുമ്പോ വാങ്ങിച്ചോ .."
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇന്നലെ അവസാന നിമിഷം ഓടി പിടിച്ചു വരികയായയിരുന്നതിനാൽ കൈയിൽ എത്ര കാശ് ഉണ്ടെന്നു പോലും നോക്കാൻ പറ്റിയില്ല. സഹയാത്രികർക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരികാമെന്നു വെച്ചാൽ മഴ കാരണം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയാണ്. ഒടുവിൽ ഞാൻ എന്റെ സ്മാർട് ഫോണിൽ അഭയം പ്രാപിച്ചു. സ്റ്റോപ്പുകൾ ഒന്നൊന്നായി പിന്നിലാവുകയാണ്. സ്‌കൂൾ പിന്നിട്ടതോടെ സീറ്റിലിരിക്കാനും മാത്രം യാത്രക്കാർ ബാക്കിയായി. ഓരോ തവണ കടന്നു പോകുമ്പോഴും കണ്ടക്ടർ എന്നെ നോക്കുന്നുണ്ട്.. ഒടുവിൽ അവസാനത്തെ സ്റ്റോപ്പ് എത്താറായി. ഞാനും അങ്ങിങ്ങായി ഒന്ന് രണ്ടു യാത്രക്കാരും മാത്രമേ ബാക്കിയുള്ളൂ. എങ്ങനെ ബാക്കി ചോദിക്കും എന്ന ചിന്ത എന്നെ അലട്ടി. ബാക്കി വാങ്ങിക്കാതെ പോയാലോ എന്നും ചിന്തിച്ചു. അപ്പോഴാണ് കണ്ടക്ടർ എന്റെ അടുത്തേക്ക് വന്നത്.
"ചേട്ടൻ അതങ്ങ് ക്ഷമിച്ചു കള. . വീട്ടിനപ്പുറത് ഒരു കല്യാണം ഉണ്ടായിരുന്നു.2 ദിവസായിട്ടു  രാത്രി അവിടായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. എന്നിട്ടാണ് രാവിലെ പണിക്ക് വന്നത്. അപ്പോഴാണെ ഒടുക്കത്തെ മഴയും പോരാഞ്ഞ് ഒരു ബസ് ഇല്ലാത്തതിനാൽ ഇതിൽ നെറച്ച് പിള്ളേരും. അതിനിടയിൽ ഈ 1000 രൂപയും കൂടെ ആയപ്പോൾ ആകെ ഭ്രാന്തായി. ചേട്ടൻ ഇതൊന്നും മനസിൽ വെയ്ക്കണ്ട.." എന്ന് പറഞ്ഞു ബാക്കി രൂപ എന്റെ നേർക്ക് നീട്ടി. കൊലക്കയർ പ്രതീക്ഷിച്ചു പോയിട്ട് വെറുതെ വിട്ടെന്ന വിധി കേട്ട പ്രതിയുടെ അവസ്ഥയിലായിരുന്നു ഞാൻ. ബസ് ഇറങ്ങി നടക്കുമ്പോൾ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു അയാൾക്ക് ഒരു ചിരി സമ്മാനിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു എല്ലാവരുടെ മനസ്സിലും കാണും സാഹചര്യങ്ങളാൽ മൂടപെട്ട ഒരു ചില്ല് അറ. . .!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...