ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കോഴിക്കഥ


രാവിലെ വാട്സ്ആപ് നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നും ഒരു Hi വന്നുകിടക്കുന്നു. ഇതാരപ്പാ ഈ രാവിലെ തന്നെ. ഇനി രക്ഷാ ബന്ധൻ ആയത് കൊണ്ട് രാഖി കെട്ടിത്തരാൻ വല്ല പെണ്പിള്ളേരും ആയിരിക്കുമോ? ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് ഞാൻ ആ dp യിലേക്ക് ഒന്ന് സൂക്ഷിച് നോക്കി. ഒരു ബുള്ളെറ്റിന്റെ പടമാണ്.മൊബൈലിലേക്ക് ഒരു unknownn നമ്പർ കടന്നു വരുമ്പോൾ അത് ഒരു പെണ്കുട്ടിയുടേത് ആകാനുള്ള സാധ്യതകളെ പറ്റി മാത്രമാകും ചിന്ത. അതിനാൽ തന്നെ ഞാനും ചിന്തിച്ചു ഈ കാലത്ത് ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികളും ഉണ്ടല്ലോ ചിലപ്പോൾ അങ്ങനെ വല്ലവരും ആകും! പിന്നെ ഒട്ടും മടിക്കാതെ ഒരു Hi തിരിച്ചയച്ചു. അപ്പോൾ തന്നെ മറുപടി വന്നു.
Hw r u?
.
Fine
.
Aalake maarippoyallo. Onnu thadichittundallo. Muti okke straight cheythallo.....
.
മെലിഞ്ഞിരിക്കുന്ന എന്റെ ശരീരത്തിലേക്ക് നോക്കി ഞാൻ ആശ്ചര്യപ്പെട്ടു. തടിക്കാനോ, ഞാനോ?!! കഷണ്ടി കയറി തീരാറായ തലയിൽ തലോടി ഞാൻ മറുപടി അയച്ചു.
.
Who r u?
.
Ahhh.. nammale onnum orma kaanilla. Nammal schoolil orumich padchttnd.
Anne thaan oottathilum chaattathilum okke pankeduth sammanangal vangunnath njaan nokkki nikkarund.
Ippo collegelum medal okke kittiyittundalle...
.
എനിക്ക് ഒന്നും മനസ്സിലായില്ല.. എന്തൊക്കെയാണ് ഈ പറയുന്നത്. പുറകെ പട്ടി വന്നിട്ട് പോലും ഓടാത്ത ഞാനാണ് ഓട്ട മത്സരത്തിൽ പങ്കെടുത്തു സമ്മാനം വാങ്ങി എന്ന് പറയുന്നത്. ഇനി ഇയാൾക്ക് ആളുമാറിപ്പോയോ അതോ വട്ടായിരിക്ക്വോ?? അങ്ങനെ ചിന്തിച് ഞാൻ ആ പ്രൊഫൈലിൽ ഒന്ന് കൂടെ നോക്കി. Malayalam filmzz എന്ന ഗ്രൂപ് ഞങ്ങൾക്ക് കോമൺ ഗ്രൂപ് ആണ്. പെട്ടെന്ന് എനിക്ക് കാര്യം മനസ്സിലായി.
.
Etaa kozhee,
Innale olympicsil indiakk oru medal kittiyirunnu. Sakshi malikinu. Avarute padamanu njaan dp aakkiyittirikkune. Allathe njaan penkutiyalladaa %$##% .. kalath thanne irangikkolum. 
Aakekkoode kittiya medalinte kaarym polm ariyaatha nee okke indiakkaran thanne anoda??
.
പിന്നീട് ആ നിലയത്തിൽ നിന്നും പ്രക്ഷേപണങ്ങൾ ഒന്നും ഉണ്ടായില്ല. ഇനി അടുത്ത പറമ്പിലേക്ക് ഇര തേടാൻ പോകുന്നതിനു മുൻപ് എന്തായാലും അവൻ ചുരുങ്ങിയത് ഒരു ന്യൂസ് പേപ്പർ എങ്കിലും ഒന്ന് മറിച്ചിട്ട് നോക്കും...!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...