"മോളേ.... എത്ര നേരായി നിന്നോട് റെഡി ആകാൻ പറയുന്നു. നീ ഒന്ന് വേഗം ഒരുങ്.. അവരൊക്കെ ഇങ്ങെത്താറായി."..
റൂമിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതിനാൽ അടുക്കളയിലേക്ക് തിരിച്ചു നടന്ന് അവർ തുടർന്നു.
.
"പറഞ്ഞ് പറഞ്ഞ് എന്റെ തൊണ്ട പൊട്ടാറായി മായേച്ചീ. എന്റെ മോൾ ആയത് കൊണ്ട് പറയുകയല്ല, ഇത്രയും അനുസരണ ഇല്ലാത്ത ഒരു സാധനത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏതെങ്കിലും സിനിമേം കണ്ടിരിക്യാവും കെട്ടിലമ്മ. വല്യ സംവിധായികയല്ലേ..
എന്റെ ചേച്ചീ 12ആം ക്‌ളാസ് കഴിഞ്ഞപ്പോ തുടങ്ങിയതാ അവൾക്കീ സിനിമ സൂക്കേട്. ഫുൾ A+ വാങ്ങി ജയിച്ചപ്പോ അവൾ പറയാ അവൾക്ക് സിനിമ പഠിക്കാൻ പോകണം ന്നു."
.
"എന്നിട്ട് നിങ്ങൾ അവളെ ബി-ടെക് നു അല്ലെ ചേർത്തത്?".
.
"പിന്നല്ലാതെ... വിവരം ഉള്ള ആരേലും മക്കളെ സിനിമാ പഠിപ്പിക്കാൻ വിട്വോ ചേച്ചീ. ബി ടെക് കഴിഞ്ഞപ്പോ അവക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയതാ."
.
"പക്ഷെ അവൾ പോയില്ലല്ലോ.."
.
അഹങ്കാരം.. ഐ ടി ജോലി വേണ്ടത്രെ.എന്നിട്ട് വീട്ടിൽ വന്നിട്ട് ഞങ്ങളോട് കുറച് കാശ് ചോദിച്ചു. എന്തിനാ?.. അവക്ക് ഷോർട് ഫിലിം പിടിക്കണമത്രെ...."
.
"ആഹാ.. എന്നിട്ടോ" ??
.
"എന്നിട്ടെന്ത്.. അപ്പൊ തന്നെ അവളുടെ അച്ഛൻ അവളെ കൊണ്ട് പോയി എം ടെക്കിന് ചേർത്ത്.. എം ടെക്ക് കഴിഞ്ഞു വന്നപ്പോ തൊട്ട് ഇങ്ങനെയാ അവസ്ഥ. എപ്പോ നോക്കിയാലും കമ്പ്യൂട്ടറിൽ ഏതൊക്കയോ സിനിമേം കണ്ടിരിക്കും. ഇതിപ്പോ നല്ലൊരു ആലോചനയാ വന്നിരിക്കുന്നെ, ചെറുക്കൻ അമേരിക്കയിൽ എൻജിനീയറാ. കല്യാണം കഴിഞ്ഞാ ഇവളേം കൊണ്ടു പോകും അമേരിക്കക്ക്. അവളോട് ഇതും വല്ലതും പറഞ്ഞ മനസ്സിലാകണ്ടെ..."
.
അമ്മ പറയുന്നതെല്ലാം റൂമിലിരുന്നു അവൾ കേൾക്കുന്നുണ്ടായിരുന്നു.. പക്ഷെ അമ്മ വിചാരിച്ചത് പോലെ അവൾ സിനിമ കണ്ടിരിക്കുകയായിരുന്നില്ല. ഒളിംപിക്സിൽ മെഡലുകൾ നേടിയ സിന്ധുവിനെയും സാക്ഷിയെയും കുറിച്ചുള്ള പോസ്റ്റുകൾ വായിച്ചു വിസ്മയിച്ചിരിക്കുകയായിരുന്നു അവൾ. ഇന്ത്യക്ക് അഭിമാനമായി മാറിയ 2 പെൺ കുട്ടികൾ.. വഴി മാറി നടന്നു വിജയത്തിലേക്ക് ഓടിക്കയറിയവർ.. പ്രസവിക്കാനുള്ള യന്ത്രമല്ല സ്ത്രീ എന്ന് ഓർമിപ്പിച്ചവർ...ഓരോ പോസ്റ്റുകൾ വായിക്കുമ്പോഴും തന്നിൽ പുതിയൊരു ഊർജം നിറയുന്നതായി അവൾക്ക് തോന്നി.
ഒടുവിൽ അവളും ഒരു പോസ്റ്റ് ഇട്ടു.

Congrtz #Sindhu & #Sakshi. U both r really inspirational..
.
പെട്ടെന്നാണ് മുറ്റത്തേക്ക് കാറുകൾ വരുന്ന ശബ്ദം അവൾ കേട്ടത്. ജനാലയിലൂടെ അവൾ നോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരനും വേറെ കുറച് പേരും കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. അവൾ ലാപ് അടച്ചു വെച്ച് അൽപ സമയം ചിന്തിച്ചു. ഭിത്തിയിൽ ഒട്ടിച്ചിരുന്ന ചിത്രത്തിലിരുന്നു കാതറിൻ ബെഗ്ലോയും അഞ്ജലി മേനോനും അവളെ നോക്കി പുഞ്ചിരി തൂകി. തിരിച്ചു അവർക്ക് ഒരു പുഞ്ചിരി സമ്മാനിച് അവൾ റൂമിന്റെ പുറത്തേക്ക് ഇറങ്ങി. വന്നു കേറിയവരോട് പറയേണ്ടതെന്തെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു..!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ