2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാരനായ പട്ടണവാസി ഒഴിവുകാലം ചിലവഴിക്കാനായി മുക്കം എന്ന ഗ്രാമത്തിൽ എത്തപ്പെടുന്നതും അവിടെ വെച്ച് അയാൾ ഗ്രാമത്തിലെ പെണ്കുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ഇതിവൃത്തം. ഈ ഒരു ഇതിവൃത്തം ഇന്ന് നമ്മൾ വേറെ പല രചനകളിലും ചലച്ചിത്രങ്ങളിലുമായി ആവർത്തിച്ച് കണ്ടിട്ടുണ്ട്. അതിനാൽ പ്രമേയത്തിൽ യാതൊരു പുതുമയും തോന്നിയില്ല. പക്ഷേ അദ്ദേഹം ഈ കൃതി എഴുതിയത് 1941ലാണ് എന്ന കാര്യം ഓർക്കേണ്ടിയിരിക്കുന്നു. എഴുതിയ കാലത്ത് ഈ കൃതി പുതുമയുള്ളതായിരുന്നിരിക്കണം. വർഷം ഏറെ കഴിഞ്ഞപ്പോൾ ആളുകൾക്കും നഗര ഗ്രാമ കാഴ്ചകൾക്കും മാറ്റം വന്നെങ്കിലും പ്രണയത്തിന്റെ കാതലായ ഭാവത്തിന് യാതൊരു മാറ്റവും ഇല്ലെന്നു ഈ കൃതി ഇന്ന് വായിക്കുമ്പോൾ മനസ്സിലാകും. നോവൽ വായനയിൽ തന്നെ ഒരു ചലച്ചിത്രാനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്. പിൽക്കാലത്ത് ഇത് ചലച്ചിത്രമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ. അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...
വായിച്ചിട്ടില്ല.സിനിമ ഇറങ്ങിയെങ്കിൽ അതേതാണു??
മറുപടിഇല്ലാതാക്കൂ