മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..
.
ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു..
.
പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതി എന്നായി.
ഞാൻ ചുറ്റും നോക്കി. എല്ലാരും കണക്ക് ചെയ്യുന്ന തിരക്കിലാണ്. ഉണ്ണിക്കുട്ടനൊക്കെ ശ്വാസം വിടാതെ ഇരുന്നു ചെയ്യുകയാണ്! ഈശ്വരാ വയറു വേദന ആണെന്നെങ്ങാനും പറഞ്ഞു വീട്ടിൽ പോയാ പിന്നെ തിരിച്ചു വന്നിട്ട് കാര്യമില്ല.. ഇവന്മാർ എന്നെ കളിയാക്കി കൊല്ലും. ഞാനാണെങ്കി സ്‌കൂൾ ലീഡറും. സ്‌കൂൾ മൊത്തം പാട്ടാകും. അല്ലെങ്കിലേ പെണ്കുട്ട്യോളുടെ മുഖത്തേക്ക് നോക്കാൻ വല്യ ബുദ്ധിമുട്ടാണ്. ഇനി ഈ കാര്യം കൂടെ അവർ അറിഞ്ഞാൽ മുഖത്ത് നോക്കുന്ന കാര്യം ഈ ജന്മം ചിന്തിക്കണ്ട. ഇങ്ങനെ വേദന ഒരു വശത്ത് നിന്നും ചിന്തകൾ വേറൊരു വശത്ത് നിന്നും എന്നെ ആക്രമിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് അതിലും വലിയ ഒരു നാണക്കേട് ആവുകയും ചെയ്യും. മാഷാണെങ്കിൽ എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്..ഈശ്വരാ ഇനി ഈ കണക്കിന്റെ ഉത്തരം എന്നോട് പറയാൻ പറയുമോ?? അങ്ങനെയാണെങ്കിൽ ഒരൊന്നന്നര ഉത്തരം മാഷിന് ഇന്ന് കിട്ടും!
രണ്ടും കല്പിച്ചു മാഷിനോട് കാര്യം പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷെ ക്ലാസിൽ നിന്നും രക്ഷപ്പെടാനുള്ള എന്റെ അടവായെ മാഷ് അത് കാണു. അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ ഒരു എത്തും പിടിയും കിട്ടാതെ ഞാൻ വിയർത്തു കുളിച്ചിരിക്കുമ്പോഴാണ് മാഷ് ക്ലാസിനു പുറത്തേക്ക് പോയത്. ക്ലാസിനു പിന്നിൽക്കൂടി വീട്ടിലേക്ക് ഇറങ്ങി ഓടിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും മാഷ് തിരികെ എത്തി.
.
"രാഹുലേ.. നിന്നെ വീട്ടിൽ നിന്നും വിളിക്കുന്നുണ്ട്. വേഗം പോയിട്ട് വാ"
മാഷ് പറഞ്ഞു.. ഞാൻ ഒന്ന് അമ്പരന്നെങ്കിലും അധികം ഒന്നും ചിന്തിക്കാൻ നിക്കാതെ വീട്ടിലേക്ക് ഓടി ടോയ്‌ലറ്റിൽ കയറി. കുറച്ചു കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോ എന്തെന്നില്ലാത്ത ആശ്വാസം.. ഇന്നാണെങ്കിൽ 'feeling real meaning of ആശ്വാസം' എന്ന് പറഞ്ഞു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടേനെ..

നേരെ അമ്മേടെ അടുത്തു വന്നു ചോദിച്ചു.
"അമ്മെ എന്തിനാ എന്നെ വിളിപ്പിച്ചെ"
.
"വിളിപ്പിക്കാനൊ? നിന്നെയോ?? "
.
"ആഹ്..മാഷ് പറഞ്ഞല്ലോ..."
.
"സ്‌കൂളി പോടാ ചെക്കാ.. ഓരോ കള്ളത്രോം പറഞ്ഞു സ്കൂളീന്ന് ഓടി വന്നോളും.. ഓടെടാ.."
.
തിരിച്ചു സ്‌കൂളിലേക്ക് ഒടുമ്പോഴാണ് എന്നിലെ 7 ആം ക്ലാസുകാരന് മാഷ് എന്തുകൊണ്ട് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായത്. അന്ന് തിരികെ ക്ലാസിൽ കേറുമ്പോ മാഷോട് ചോദിയ്ക്കാൻ വിചാരിച്ച ഒരു ചോദ്യമുണ്ട്.. പേടി കൊണ്ട് ഇന്നും ചോദിക്കാൻ പറ്റാത്തൊരു ചോദ്യം..
.
"അല്ല മാഷേ, ഈ കുട്ട്യോൾടെ മനസ്സ് വായിക്കുന്ന മാജിക്കിന്റെ രഹസ്യമെന്താ" ???

രാഹുലേ!!!ഒന്നാംതരമായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂthankyuu soo much
മറുപടിഇല്ലാതാക്കൂഹാവൂ...മാഷ് രക്ഷിച്ചു.അല്ലെ
മറുപടിഇല്ലാതാക്കൂകുട്ടികളുടെ മനസ്സ് വായിക്കാൻ കഴിയുന്ന മാഷല്ലേ യഥാർത്ഥ മാഷ് . രസമായിരുന്നു വായന. ആശംസകൾ
മറുപടിഇല്ലാതാക്കൂthnkuuuuu for these words..
മറുപടിഇല്ലാതാക്കൂ