#9_Movie (Spoiler Alert) പ്രിത്വിരാജിന്റെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മലയാള സിനിമയെ ലോക സിനിമയോളം വിശാലമാക്കാനായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്കുള്ള മികച്ച ശ്രമമാണ് 9 എന്ന ചിത്രം 8... സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നിങ്ങനെ 3 വിഭാഗത്തിലും ഉൾപ്പെടുത്താം എങ്കിലും ആദ്യ രണ്ടു വിഭാഗത്തിൽ ഉള്ളതാണെന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയാണ് 9. സയൻസിനെയും ഹൊററിന്റെയും പിൻബലത്തിൽ അഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് 7... ശാസ്ത്രവും മാനുഷിക ബന്ധങ്ങളും ഫിക്ഷനും കൂട്ടിക്കലർത്തി ഒടുവിൽ ശാസ്ത്രത്തെ ശരി വെച്ച് പൂർണ്ണത കൈവരിക്കുന്ന ധീരമായ ഒരു ഉദ്ധ്യമമാണ് 9. ഒരു പക്ഷെ മണിച്ചിത്രതാഴിന് ശേഷം ആ പൂർണ്ണത കൈവരിക്കുന്ന ചിത്രവും ഇതാകാം. 6... ഭൂമിയുടെ അരികിലൂടെ ഉൽക്ക കടന്ന് പോകുന്നതിന് ശേഷമുള്ള 9 ദിവസത്തെ കഥ. ആഗോള മാനമുള്ള വിഷയത്തെ മലയാളത്തിലേക്ക് ചുരുക്കുമ്പോൾ സംഭവിക്കാവുന്ന വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വിധം ചിത്രം അണിയിച്ചോരുക്കിയിട്ടുണ്ട്. ശേഖർ മേനോ...