ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേനല്‍ മഴ

പൊള്ളുന്ന വേനല്‍ ചൂട് വക വെക്കാതെ ആ പഴയ തറവാട്ട് വീടിന്റെ മുറ്റത്  തുമ്പികളെ പോലെ പാറി പറന്നു കളിക്കുകയാണ് രണ്ടു ബാല്യങ്ങള്‍. അവർക്ക്  വെയില്‍ ഏൽക്കാതിരിക്കാനെന്നത് പോലെ മുത്തശ്ശി മാവ് തന്റെ ശിഖരങ്ങളുയർത്തി തണലേകി നിൽക്കുന്നു. വീടിന്റെ അടുക്കളയില്‍ നിന്നും പുക ഉയരുന്നുണ്ട്. പതിവ് പോലെ ദേവകി അടുക്കളയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. “അപ്പൂ , ഉണ്ണീ അച്ഛന്‍ ഇപ്പൊ വെരും. വേഗം കളി മതിയാക്കി വന്നു ചോറ് തിന്ന്” വിളിച്ചത് തങ്ങളെയാണെന്നു പൂർണ്ണ  ബോധ്യം ഉണ്ടെങ്കിലും അവര്‍ അത്  കേൾക്കാത്ത ഭാവത്തില്‍ കളി തുടര്‍ന്നു കൊണ്ടേയിരുന്നു. അപ്പു ആറാം ക്ലാസിലാണ്, ഉണ്ണി നാലിലും. പെട്ടെന്ന് മുറ്റത്തേക്ക് ആരോ വരുന്ന ശബ്ദം കേട്ടതും അപ്പുവും ഉണ്ണിയും അടുക്കളയിലേക്ക് ഓടി. “ആഹ്..അച്ഛന്‍ വന്നല്ലേ. മക്കള് വേഗം കൈ കഴുകി വന്നെ. അമ്മ ചോറ് വിളമ്പാം. കൈ നല്ലോണം സോപ്പ് ഇട്ടു കഴുകണേ “ അവര്‍ കൈ കഴുകാനായി കിണറ്റിന്‍ കരയിലേക്ക് ഓടി. ശ്രീധരൻ വരാന്തയിലേക്ക് കയറിയിരുന്നു. അയാള്‍ വരാന്തയിലിരുന്നാണ് ഉച്ച ഭക്ഷണം കഴിക്കാറ്. മുന്നിലെ വിശാലമായ പാടങ്ങള്‍ നിറക്കുന്ന കയ്പ് നിറഞ്ഞ ഓർമ്മകളും ചേർത്താണ് അയാള്‍ ഭക...

ആദി

മലയാളികളുടെ പ്രിയ നടൻ മോഹൻ ലാലിന്റെ മകൻ പ്രണവ് മോഹൻ ലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ് ആദി. മോഹൻ ലാലിന്റെ സിന...

ചാരത്തിനും വജ്രത്തിനും ഇടയിലെ കാർബൺ

Spoiler Alert!!! 1998ല്‍ പുറത്തിറങ്ങിയ 'ദയ' 2014ല്‍ പുറത്തിറങ്ങിയ 'മുന്നറിയിപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാര്‍ബണ്‍.സംവിധായകന്‍ എന്നതിനേക്കാള്‍ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സുപ്രസിദ്ധനാണ് വേണു.മലയാളം,ഹിന്ദി,തമിഴ്,ബംഗാളി,തെലുഗു,ഇംഗ്ലിഷ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഇത്തവണ സംവിധായകന്റെ റോളില്‍ മലയാളത്തിന്റെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ഫഹദിനൊപ്പം അദ്ദേഹം കാര്‍ബണുമായി നമുക്ക് മുന്നിലേക്ക് എത്തുകയാണ്. കാര്‍ബണ്‍ ഏത് തരം അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നതെന്ന് നമുക്ക് നോക്കാം. കാര്‍ബണിനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് നിന്നാണെന്ന് തോന്നുന്നു. അത് വരെ കണ്ടു വന്ന ക്ലൈമാക്സ് രംഗങ്ങളില്‍ നിന്നു വിഭിന്നമായിരുന്നു മുന്നറിയിപ്പിലെത്ത്. നായകന്‍ ഒരു പെണ്‍ കുട്ടിയുടെ തലക്ക് ആഞ്ഞടിക്കുന്നതാണ് അതിലെ ക്ലൈമാക്സ് സീന്‍. ശെരിക്കും ആ അടി അടിച്ചത് പ്രേക്ഷകന്‍റെ തലയില്‍ ആയിരുന്നു. അത് വേണുവിന്റെ മുന്നറിയിപ്പായിരുന്നു. ഇക്കാലമത്രയും ഒന്നും ചിന്തിക്കാനില്ലാതിരുന്ന പ്രേക്ഷ...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...