രാവിലെ വാട്സ്ആപ് നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നും ഒരു Hi വന്നുകിടക്കുന്നു. ഇതാരപ്പാ ഈ രാവിലെ തന്നെ. ഇനി രക്ഷാ ബന്ധൻ ആയത് കൊണ്ട് രാഖി കെട്ടിത്തരാൻ വല്ല പെണ്പിള്ളേരും ആയിരിക്കുമോ? ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് ഞാൻ ആ dp യിലേക്ക് ഒന്ന് സൂക്ഷിച് നോക്കി. ഒരു ബുള്ളെറ്റിന്റെ പടമാണ്.മൊബൈലിലേക്ക് ഒരു unknownn നമ്പർ കടന്നു വരുമ്പോൾ അത് ഒരു പെണ്കുട്ടിയുടേത് ആകാനുള്ള സാധ്യതകളെ പറ്റി മാത്രമാകും ചിന്ത. അതിനാൽ തന്നെ ഞാനും ചിന്തിച്ചു ഈ കാലത്ത് ബുള്ളറ്റ് ഓടി ക്കുന്ന പെൺകുട്ടികളും ഉണ്ടല്ലോ ചിലപ്പോൾ അങ്ങനെ വല്ലവരും ആകും! പിന്നെ ഒട്ടും മടിക്കാതെ ഒരു Hi തിരിച്ചയച്ചു. അപ്പോൾ തന്നെ മറുപടി വന്നു. Hw r u? . Fine . Aalake maarippoyallo. Onnu thadichittundallo. Muti okke straight cheythallo..... . മെലിഞ്ഞിരിക്കുന്ന എന്റെ ശരീരത്തിലേക്ക് നോക്കി ഞാൻ ആശ്ചര്യപ്പെട്ടു. തടിക്കാനോ, ഞാനോ?!! കഷണ്ടി കയറി തീരാറായ തലയിൽ തലോടി ഞാൻ മറുപടി അയച്ചു. . Who r u? . Ahhh.. nammale onnum orma kaanilla. Nammal schoolil orumich padchttnd. Anne thaan oottathilum chaattathilum okke pankeduth sammanangal vangunnath njaan n...