അയാൾ പതുക്കെ കണ്ണ് തുറന്നു ചുറ്റും നോക്കി. വാർദ്ധക്യം കാഴ്ചക്കേൽപിച്ച മങ്ങല്‍ കാരണം ചുറ്റുമുള്ള മുഖങ്ങൾ അയാൾക്ക് അവ്യക്തമായി തോന്നി. കണ്ണിനു മുന്നിലായി ഒരു മാറാല കെട്ടിയത് പോലെ. തനിക്ക് ചുറ്റുമായി ആ മുറിയിൽ ആളുകൾ തിങ്ങി നിറഞ് നിൽക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. ഇത്രയും പേര്‍ക്ക് നില്ക്കാന്‍ ആ മുറിയില്‍ സ്ഥലം ഉണ്ടായിരുന്നോ എന്നയാള്‍ അത്ഭുതപ്പെട്ടു. അയാള്‍ ഒരല്പം പ്രയാസപ്പെട്ട് പതുക്കെ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. ചുറ്റും തിരഞ്ഞപ്പോള്‍ കണ്ണട കിട്ടി. ആ കട്ടി കണ്ണട അയാള്‍ മുഖത്ത് വെച്ചു. കാഴ്ച ഒരല്പം തെളിഞ്ഞിരിക്കുന്നു. ഒരു കപ്പ് ചൂട് ചായയുമായി അമ്മിണിയമ്മ അയാള്‍ക്ക് അരികിലേക്ക് വന്നു.അമ്മിണിയമ്മ നീട്ടിയ ചായ വാങ്ങി അയാള്‍ ആസ്വദിച് കുടിച്ചു. "അമ്മിണിയമ്മ ഇപ്പോഴും വീട്ട് ജോലിക്ക് പോകാറുണ്ടോ ?" "ഉവ്വ് . അങ്ങ് തിരഞ്ഞെടുത്തു തന്ന തൊഴിലല്ലേ. ഇടക്ക് വെച് നിര്‍ത്തുന്നതെങ്ങനെ.?" "ഉം.." "ഞാന്‍ ഇവര്‍ക്കൊക്കെയുള്ള ചായ എടുക്കട്ടെ." അമ്മിണിയമ്മ തിരിഞ്ഞു നടന്നു. അയാള്‍ ചായ കുടിച്ച ശേഷം കപ്പ് വെക്കാന്‍ ഒരിടം തിരഞ്ഞു. മറിയം ആ കപ്പ് വാങ്ങിച് ആ പ...