ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സദാചാരം

ആ വിഷയം ആ നാട്ടിൻപുറത്തെ ചായക്കടയിലും പരിസരങ്ങളിലുമായി പുകയാൻ തുടങ്ങിയിട്ട് കുറച് ദിവസങ്ങളായി. 
.
"ഓനിപ്പോ ആ വീട്ടിൽ വാടകക്ക് താമസിക്കാൻ തൊടങ്ങീട് മൂന്നാല് ആഴ്ച്യായി.. എല്ലാന്നും രാവിലെ തെന്ന വീടും പൂട്ടി കാറും എടുത്ത് പോകും. പിന്ന വരുന്നത് പാതിരാത്രിക്കാ. ഓൻ ആരാന്നോ ഏടെന്നാ വേരുന്നെന്നോ ഒന്നും മ്മക്ക് അറഞ്ഞുടാ."
.
"പ്രശനം അതല്ല രാഘവേട്ടാ. . കൊറച്ചു ദിവസായിട് രാത്രീൽ അവിടുന്നു ഒരു സ്ത്രീ ശബ്ദം കേക്കുന്നുണ്ട്. ഇന്നലേം കൂടെ ഞാൻ കേട്ടതാ. "
.
"ഈ പ്രയോക്കെ കഴിഞ്ഞിയിട്ടല്ലേ ഇമ്മളും വന്നത്. ഇമ്മക് ഊഹിക്കാലോ ഇതൊക്കെ. ഇമ്മളിതെത്ര കണ്ടതാ. എന്നാലും ഇമ്മളീ നാട്ടരെ മുഴ്വൻ മണ്ടമ്മാരാക്കീടട് ഓനീ തോന്നിവസം ഇവടെ നടത്തണ്ട. ഇന്ന് തന്ന ഇതിനൊരു തീരുമാനം ഉണ്ടാക്കണം..."
.
അങ്ങനെ ചൂടേറിയ ആ പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ ആ നാട്ടുകാർ തീരുമാനിച്ചു. 
24 മണിക്കൂറും വെള്ളമടിച് നാട് റോട്ടിൽ കിടന്നു പുലഭ്യം പറയുന്ന സോമനും പത്താം ക്‌ളാസ് തോറ്റ ശേഷം വായ നോട്ടത്തിൽ ബിരുദാനന്ത ബിരുദം നേടിയ ബിജുവും കാശ് കിട്ടിയാൽ ആരെ വേണേലും തല്ലുന്ന രാഘവനും സദാചാരത്തിന്റെ യൂണിഫോം അണിഞ്ഞു. അവർക്ക് പിന്നിൽ നാടിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനായി ചില നാട്ടുകാരും അണിനിരന്നു. അവർ രാത്രിയാകുന്നതും കാത്തിരുന്നു.....
.
പതിവ് പോലെ രാത്രി ഏറെ വൈകി അവൻ വീട്ടിലെത്തി. വീടിന് ചുറ്റും അക്ഷമരായി ആളുകൾ കാത്തിറിപ്പുണ്ടെന്നറിയാതെ അവൻ വാതിൽ തുറന്ന് വീട്ടിനകത്തേക് കയറി. സമയം ഇഴഞ്ഞു നീങ്ങി.
.
"അതെ ആ കേട്ടത് ഒരു പെണ്ണിന്റെ ഒച്ച തന്നെ. വരിനേടാ. ഇന്നവന്റെ അവസാനാ. ." എന്നാക്രോശിച് രാഘവൻ വീടിനു മുന്നിലേക്ക് ഓടിയെത്തി കതകിൽ ആഞ് തട്ടി. അവൻ പുറത്തേക്കിറങ്ങി വന്നതും "ഞങ്ങളെ ഒക്കെ മണ്ടമാരാക്കി നീ ഇവിടെ തോന്നിവസം നടത്തും അല്ലെ , ഇറക്കി വിടെടാ അവളെ" എന്ന് പറഞ്ഞു കൊണ്ട് രാഘവൻ അവന്റെ കഴുത്തിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അകത്തു നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്ക് ഓടി വന്നു. 
.
"അയ്യോ പ്രേതം. . .".. എല്ലാവരും പേടിച്ച നിലവിളിച്ചു. രാഘവൻ കഴുത്തിൽ നിന്നും പിടി വിട്ട് ഒരു ചുവട് പുറകിലേക്ക് മാറി.. . 
"ആരും പേടിക്കേണ്ട. അവൾ എന്റെ ഭാര്യയാണ്." വേദനിക്കുന്ന കഴുത്തിൽ തടവി കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു. അൽപ സമയം അവിടെ മൗനം നിറഞ്ഞു. 
"അന്യ ജാതിയിൽ പെട്ട എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനു നിങ്ങളെ പോലുള്ള ചില സദാചാരക്കാർ അവൾക്ക് കൊടുത്ത സമ്മാനമാണിത്. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി കളഞ്ഞു. പക്ഷെ അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് ഞങ്ങളെ ആർക്കും അറിയാത്ത ഞങ്ങൾക്ക് ആരെയും അറിയാത്ത ദൂരെയുള്ള ഈ ഗ്രാമത്തിലേക് വരാൻ ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ ഞങ്ങൾക്ക് തെറ്റിപ്പോയി. മനുഷ്യർ എല്ലായിടത്തും ഒരേപോലെയാണ്"!!...
.
ഒന്നും മറുപടി പറയാൻ കഴിയാതെ ആ നാട്ടുകാർ 
തല കുനിച്ചു തിരികെ നടന്നു. അന്യന്റെ ജീവിതത്തിലേക്ക് വെളിച്ചമടിച്ചു നോക്കാൻ ശ്രമിച്ച അവർക്ക് ഒരു കാര്യം മനസിലായിരുന്നു, തങ്ങളുടെ മനസ് മുഴവൻ ഇരുട്ടാണ്!!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...