ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദൈവത്തിന്റെ മുഖം

ബസ് വളരെ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. കാരണം എന്തെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി. വായ മൂടിക്കെട്ടി ഒരു ജാഥ കടന്നു വരുന്നുണ്ട്. അയാൾ ജാഥയുടെ മുൻപിൽ പിടിച്ചിരിക്കുന്ന ബാനറിൽ എഴുതിയിരിക്കുന്നത് വായിച്ചു.
"ജിംഷാറിനെതിരായ ആക്രമണത്തിൽ പ്രധിഷേധിക്കുക".
കാര്യമെന്താണെന്നു അയാൾക്ക് മനസിലായില്ല. കുറച് കാലമായി അയാൾ തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ഒതുങ്ങിയിരിക്കുകയാണ്. ജാഥയെ പിന്നിലാക്കി വേഗതയോടെ ബസ് മുന്നോട്ട് കുതിച്ചു. ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. അയാൾ ബസ് ഇറങ്ങി നടന്നു. സമയം ഉച്ച നേരമായതിനാൽ നല്ല വെയിൽ ഉണ്ടായിരുന്നു. ഈ നേരത്ത് തന്നെ എത്തിയാലെ അദ്ദേഹത്തെ കാണാൻ കഴിയു എന്നതിനാലാണ് ഈ നേരത്ത് എത്തിച്ചേരുന്ന വിധം രാവിലെ ഇറങ്ങിയത്.
ഗേറ്റിലെ നെയിം ബോർഡ് നോക്കി വീട് ഇത് തന്നെയെന്ന് ഉറപ്പിച്ചു. കോളിങ് ബെൽ അടിച്ചപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു.
.
"ആഹ്.. ആരാ ഇത്. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ. മോൾക്ക് കുഴപ്പൊന്നുല്ലല്ലോ ."
.
"ഒന്നൂല്യ ഡോക്ടറേ..ഡോക്ടർ അന്നാ ഓപ്പറേഷൻ ചെയ്ത് തന്നത് കൊണ്ട് ന്റെ മോൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു. ഡോക്ടർ അന്ന് പറഞ്ഞത് കൊണ്ട് മാത്രാ മുഴുവൻ പണവും ഇല്ലാഞ്ഞിട്ടും ഓപ്പറേഷന് നടത്താൻ ആശുപത്രിക്കാർ സമ്മതിച്ചത്."
.
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
.
"ഡോക്ടറെ കാണാൻ വരണം ന്നു മോൾ ഒരുപാട് വാശി പിടിച്ചതാ. പിന്നെ കുറെ നാളത്തേക്ക് ഇത്രേം ദൂരം സഞ്ചരിക്കരുതെന്നു ഡോക്ടർ തന്നെ പറഞ്ഞത് കൊണ്ടാ വരാഞ്ഞേ.. അവൾ ഡോക്ടർക്കായി ഒരു കൂട്ടം കൊടുത്തയച്ചിട്ടുണ്ട്. ഇത് തരാൻ വേണ്ടിയാണ് ഞാൻ വന്നത് തന്നെ."
.
"ആഹാ.. എന്താ അത്? കാണട്ടെ."
.
അയാൾ കയ്യിലെ പൊതി ഡോക്ടർക്ക് നേരെ നീട്ടി. ഡോക്ടർ അത് തുറന്നു നോക്കിയപ്പോൾ തന്റെ മുഖം മനോഹരമായി പെയിന്റ്  ചെയ്തിരിക്കുന്നു. അടിയിലായി വടിവൊത്ത കയ്യക്ഷരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.
.
"ദൈവത്തിന്റെ മുഖം"

...........
N B: ഭൂമിയിലേക്കയക്കുന്ന ഓരോ മനുഷ്യനിലും ദൈവം തന്റെ ഒരംശവും കൂടെ ചേർക്കാറുണ്ട്. അതാണ് മനുഷ്യന്റെ മനസിലെ നന്മ. ഒരാൾ മറ്റൊരാൾക്കു നന്മ ചെയ്യുമ്പോഴാണ് ദൈവത്തിന്റെ മഹത്വം കൂട്ടുന്നത്. ദൈവത്തിന്റെ പേരിൽ മറ്റൊരുവനെ ഉപദ്രവിക്കുമ്പോൾ വികൃതമാകുന്നത് ദൈവത്തിന്റെ ചിത്രമാണെന്ന് മനസിലാക്കുക.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...