ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവൾ ...

ഫേസ്ബുക്കിലും വാട്സപ്പിലും തിങ്ങി നിറയുന്ന birthday wishes കണ്ടപ്പോഴാണ് അന്ന് തന്റെ birthday ആണെന്ന കാര്യം ജിതിന്‍ ഓര്‍ത്തത്. അപ്പോഴാണ് റൂമിലേക്ക് 6 വയസുള്ള മകള്‍ കയറി വന്നത്. "അച്ഛാ ദേ എനിച്ചോരു മോബീല് കിറ്റീ ..."
അവളുടെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മകളെ വാരിയെടുത്ത് ജിതിന്‍ ആ മൊബൈല്‍ ഫോണിലേക്ക് നോക്കി. ഭൂതകാലത്തില്‍ നിന്നു ഇറങ്ങി വന്ന 2 കണ്ണുകള്‍ ആ മൊബിലിലേക്ക് എല്ലാ വികാരങ്ങളോടും കൂടെ ഉറ്റു നോക്കി. അതൊരു പഴയ മൊബൈല്‍
ഫോണായിരുന്നു.

"മോള്‍ക്ക് ഇത് എവിടുന്നു കിട്ടി?".. 

"അച്ചന്റെ പഴേ പുസ്തക കൂട്ടത്തിന്റെ ഇടെല്‍ന്നു കിട്ട്യതാ..""
ജിതിന് പെട്ടെന്നു ഒരു ഊര്‍ജം കൈ വന്ന പോലെ തോന്നി. "ഇതിന്റെ ചാര്‍ജര്‍ ഇവിടെവിടേലും കാണും.. വാ മോളെ..". ചാര്‍ജര്‍ തേടി ആ വീടിന്റെ ഓരോ മൂലയിലേക്കും നടക്കുമ്പോള്‍ അവന്റെ മനസ്സ് പഴയ കോളേജ് ഹോസ്റ്റലിലെ റൂമിലേക്ക് എത്തിയിരുന്നു..
ഈ ഫോണ്‍ വാങ്ങി ഏതാണ്ട് ഒരു കൊല്ലം തികയറായ സമയം. വിരലുകളാല്‍ എണ്ണി തീര്‍ക്കാവുന്ന functionകള്‍ മാത്രമുള്ള ഒരു പാവം ഫൊണയിരുന്നു അത്. അത് വരെ കമ്പൂട്ടര്‍ ഉപയഓഗിച്ച് വീഡിയോ കണ്ടിരുന്നവരും ഫേസ്ബുക്
എടുത്തിരുന്നവരുമായ് കൂട്ടുകാര്‍ ഇതൊക്കെ സ്വന്തം ഫോണിലൂടെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവനും ചിന്ത വന്നു.. "മൊബൈല്‍ മാറ്റണം.." .. പക്ഷേ മൊബൈല്‍ അവനോടു പിണങ്ങി തുടങ്ങിയിരുന്നില്ല. ഈ ഒരവസ്ഥയില്‍ മൊബൈല്‍ മാറ്റണം എന്നു
പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കില്ല.. അതിനാല്‍ ഒരു മൊബൈല്‍ കൊലപാതകം നടത്താന്‍ അവന്‍ തീരുമാനിച്ചു.. പക്ഷേ അച്ചന്റെ കണ്ണില്‍ അത് സ്വാഭാവിക മരണം ആയിരിക്കുകയും വേണം.. അവന്റെ മനസ്സിലെ കുറ്റവാളി ഉണര്‍ന്നു.. ഫോണ്‍ വെള്ളത്തില്‍
ഇടാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അച്ഛനോട് അറിയാതെ വീണതാണെന്ന് പറയുകയും ചെയ്യാം.. അങ്ങനെ എല്ലാം സെറ്റ് ചെയ്തു റെഡി ആയിരിക്കുംബോഴാണ് മൊബൈലില്‍ ഒരു ബീപ് ശബ്ദം.. 1 message recieved..
അവന്‍ തുറന്നു നോക്കിയപ്പോള്‍

"Hi
Hw r u???"

അവന്റെ കണ്ണുകള്‍ എല്ലാ വികാരങ്ങളോടും കൂടെ ആ മെസേജിലേക്ക് ഉറ്റു നോക്കി.. അത് അവളായിരുന്നു. അവളുടെ ആദ്യത്തെ മെസേജ്. പിന്നെ അവിടുന്നങ്ങോട്ട് രാവിനെ പകലും പകലിനെ രാവുമാക്കിയ എണ്ണിയാലൊടുങ്ങാത്ത മെസേജുകള്‍ ഫോണ്‍ വിളികള്‍...
കാലം 10G സ്പീഡില്‍ അവര്‍ക്കിടയിലൂടെ കടന്നു പോയി.. ഇതിനിടയില്‍ അവന്‍ ഫോണുകള്‍ പലതും മാറി.. അവരുടെ പ്രണയ വാര്‍ഷിക ദിനങ്ങളില്‍ മാത്രം പിന്നെ അവരുടെ ഓര്‍മയിലേക്ക് വരാറുള്ള ആ പഴയ ഫോണാണ് ആക്സ്മോകമായ് ഇന്നവ്ന്റെ കയ്യില്‍ വന്നു
പെട്ടിരിക്കുന്നത്.. ഒടുവില്‍ ഒരു ചാര്‍ജര്‍ ഒപ്പിച്ച് അവന്‍ അത് ഓണ്‍ ചെയ്തു.. ആ കൊച്ചു സ്ക്രീനില്‍ പ്രകാശം തെളിഞ്ഞു വരുമ്പോള്‍ അവന്‍ പല കാലഘട്ടങ്ങള്‍ പിറകിലേക്ക് പോകുകയാണെന്ന് തോന്നിപ്പോയി.. അവന്‍ പഴയ മെസ്സെജുകളിലൂടെ കണ്ണോടിച്ചു...
പെട്ടെന്നു ഒരു മെസ്സേജില്‍ അവന്റെ കണ്ണുകള്‍ ഉടക്കി നിന്നു,,

"enikkay janichavanu, ninakkay janichavalute aayiram janma dinaasamsakal ..."

ഈറനണിഞ്ഞ കാണുകളാല്‍ അവന്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി.. അതിനു മുന്നില്‍ കത്തിച്ച് വെച്ചിരുന്ന വിളക്ക് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു...!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...