ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പെൺ

"മോളേ.... എത്ര നേരായി നിന്നോട് റെഡി ആകാൻ പറയുന്നു. നീ ഒന്ന് വേഗം ഒരുങ്.. അവരൊക്കെ ഇങ്ങെത്താറായി."..
റൂമിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതിനാൽ അടുക്കളയിലേക്ക് തിരിച്ചു നടന്ന് അവർ തുടർന്നു.
.
"പറഞ്ഞ് പറഞ്ഞ് എന്റെ തൊണ്ട പൊട്ടാറായി മായേച്ചീ. എന്റെ മോൾ ആയത് കൊണ്ട് പറയുകയല്ല, ഇത്രയും അനുസരണ ഇല്ലാത്ത ഒരു സാധനത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏതെങ്കിലും സിനിമേം കണ്ടിരിക്യാവും കെട്ടിലമ്മ. വല്യ സംവിധായികയല്ലേ..
എന്റെ ചേച്ചീ 12ആം ക്‌ളാസ് കഴിഞ്ഞപ്പോ തുടങ്ങിയതാ അവൾക്കീ സിനിമ സൂക്കേട്. ഫുൾ A+ വാങ്ങി ജയിച്ചപ്പോ അവൾ പറയാ അവൾക്ക് സിനിമ പഠിക്കാൻ പോകണം ന്നു."
.
"എന്നിട്ട് നിങ്ങൾ അവളെ ബി-ടെക് നു അല്ലെ ചേർത്തത്?".
.
"പിന്നല്ലാതെ... വിവരം ഉള്ള ആരേലും മക്കളെ സിനിമാ പഠിപ്പിക്കാൻ വിട്വോ ചേച്ചീ. ബി ടെക് കഴിഞ്ഞപ്പോ അവക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയതാ."
.
"പക്ഷെ അവൾ പോയില്ലല്ലോ.."
.
അഹങ്കാരം.. ഐ ടി ജോലി വേണ്ടത്രെ.എന്നിട്ട് വീട്ടിൽ വന്നിട്ട് ഞങ്ങളോട് കുറച് കാശ് ചോദിച്ചു. എന്തിനാ?.. അവക്ക് ഷോർട് ഫിലിം പിടിക്കണമത്രെ...."
.
"ആഹാ.. എന്നിട്ടോ" ??
.
"എന്നിട്ടെന്ത്.. അപ്പൊ തന്നെ അവളുടെ അച്ഛൻ അവളെ  കൊണ്ട് പോയി എം ടെക്കിന് ചേർത്ത്.. എം ടെക്ക് കഴിഞ്ഞു വന്നപ്പോ തൊട്ട് ഇങ്ങനെയാ അവസ്ഥ. എപ്പോ നോക്കിയാലും കമ്പ്യൂട്ടറിൽ ഏതൊക്കയോ സിനിമേം കണ്ടിരിക്കും. ഇതിപ്പോ നല്ലൊരു ആലോചനയാ വന്നിരിക്കുന്നെ, ചെറുക്കൻ അമേരിക്കയിൽ എൻജിനീയറാ. കല്യാണം കഴിഞ്ഞാ ഇവളേം കൊണ്ടു പോകും അമേരിക്കക്ക്. അവളോട് ഇതും വല്ലതും പറഞ്ഞ മനസ്സിലാകണ്ടെ..."
.
അമ്മ പറയുന്നതെല്ലാം റൂമിലിരുന്നു അവൾ കേൾക്കുന്നുണ്ടായിരുന്നു.. പക്ഷെ അമ്മ വിചാരിച്ചത് പോലെ അവൾ സിനിമ കണ്ടിരിക്കുകയായിരുന്നില്ല. ഒളിംപിക്സിൽ മെഡലുകൾ നേടിയ സിന്ധുവിനെയും സാക്ഷിയെയും കുറിച്ചുള്ള പോസ്റ്റുകൾ വായിച്ചു വിസ്മയിച്ചിരിക്കുകയായിരുന്നു അവൾ. ഇന്ത്യക്ക് അഭിമാനമായി മാറിയ 2 പെൺ കുട്ടികൾ.. വഴി മാറി നടന്നു വിജയത്തിലേക്ക് ഓടിക്കയറിയവർ.. പ്രസവിക്കാനുള്ള യന്ത്രമല്ല സ്ത്രീ എന്ന് ഓർമിപ്പിച്ചവർ...ഓരോ പോസ്റ്റുകൾ വായിക്കുമ്പോഴും തന്നിൽ  പുതിയൊരു ഊർജം നിറയുന്നതായി അവൾക്ക് തോന്നി.
ഒടുവിൽ അവളും ഒരു പോസ്റ്റ് ഇട്ടു.

Congrtz  #Sindhu & #Sakshi. U both r really inspirational..
.
പെട്ടെന്നാണ് മുറ്റത്തേക്ക് കാറുകൾ വരുന്ന ശബ്ദം അവൾ കേട്ടത്. ജനാലയിലൂടെ അവൾ നോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരനും വേറെ കുറച് പേരും കാറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. അവൾ ലാപ് അടച്ചു വെച്ച് അൽപ സമയം ചിന്തിച്ചു. ഭിത്തിയിൽ ഒട്ടിച്ചിരുന്ന ചിത്രത്തിലിരുന്നു കാതറിൻ ബെഗ്ലോയും അഞ്ജലി മേനോനും അവളെ നോക്കി പുഞ്ചിരി തൂകി. തിരിച്ചു അവർക്ക് ഒരു പുഞ്ചിരി സമ്മാനിച് അവൾ റൂമിന്റെ പുറത്തേക്ക് ഇറങ്ങി. വന്നു കേറിയവരോട് പറയേണ്ടതെന്തെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു..!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...