ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനസിൽ പ്രകാശം നിറക്കുന്ന പ്രകാശൻ

#ഞാൻ_പ്രകാശൻ

ഒരു ബസ്‌ യാത്രയാണ്. പുലർ കാലത്തെ മഞ്ഞ് പുതച്ച പാതയിലൂടെയുള്ള ഒരു ബസ് യാത്ര.  ഇരു വശവും പച്ചയുടുത്ത പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിക്ക് ആദ്യ ചുംബനം നൽകുന്ന കാഴ്ച കാണാം. ഇത്തിരി ദൂരം പിന്നിട്ടാൽ പുഴകളും മലകളും ഗ്രാമ ഭംഗിക്ക് മാറ്റ് കൂട്ടുന്നത് കാണാം. കാലത്ത് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമായ പതിവ് യാത്രക്കാരാണ് ബസിൽ. അവർക്കൊപ്പം ഞാനും. ഇത്തവണ ഫഹദ് ഫാസിൽ എന്ന രസികൻ കണ്ടക്ടറാണ്. അയാളുടെ ചെറു ചലനങ്ങൾ പോലും യാത്രക്കാരെ രസിപ്പിക്കുന്നു. ബസിലെ ആ തിരക്കിനിടയിലും മുന്നിലും പിന്നിലുമായി ഓടിയെത്തി  ടിക്കറ്റ് നൽകി അയാൾ യാത്രയിൽ നിറഞ്ഞ് നിൽക്കുന്നു. ഇടക്ക് യാത്ര വിരസമായി അനുഭവപ്പെടുമെന്ന ഘട്ടത്തിൽ ഫഹദ് കൃത്യമായ രക്ഷാപ്രവർത്തനം നടത്തുന്നു. ക്ളീനറായി ശ്രീനിവാസനാണ്. ഏതൊക്കെ സ്റ്റോപ്പിൽ ആളെയിറക്കണം എത്ര നേരം നിർത്തണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിനറിയാം. പതിവ് പോലെ ഡ്രൈവർ സീറ്റിൽ സാക്ഷാൽ സത്യൻ അന്തിക്കാട്.. ഈ ബസ് ഇത് വരെ ഓടിയ അതേ റൂട്ടിൽ തന്നെയാണ് ഇപ്പോഴും ഓടുന്നത്. പുറം കാഴ്ചകളും യാത്രക്കാരും പരിചിതമായത് തന്നെ. എന്നിരുന്നാലും വിടരുന്ന ഓരോ പ്രഭാതത്തിനും ഒരു പുതുമ ഉണ്ടെന്നത് പോലെ ഓരോ പ്രഭാതവും നമ്മുടെ മനസിന്  സംതൃപ്തി നൽകുന്നത് പോലെയാണ് 'ഞാൻ പ്രകാശൻ'. എത്രയാവർത്തിച്ചാലും നഷ്ടപ്പെടാത്തൊരു പുതുമ സത്യൻ ഇതിലും ചാലിച്ച് ചേർത്തിട്ടുണ്ട്.  ഒത്തിരി ചിരിയിൽ നിന്നും പെട്ടെന്ന് ഒരു സഡൻ ബ്രേക്കിട്ട് ഒന്നു കണ്ണു നനയിച്ച് ഇത്തിരി ചിന്തകൾ നൽകുന്നൊരു യാത്ര.  ധൈര്യമായി ടിക്കറ്റ് എടുത്ത് കയറാം ഈ യാത്രക്ക്..👍
https://m.facebook.com/story.php?story_fbid=787444714926835&id=522889308049045

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...