ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു 'പരീക്ഷ'ണാനുഭവം

SSC എക്സാം കഴിഞ്ഞ് ബാംഗ്ലൂരിലെ RT നഗറിലെ നഗര വീഥിയിലൂടെ പരീക്ഷാനുഭവങ്ങൾ അയവിറക്കി നടക്കുകയായിരുന്നു. പരീക്ഷക്കയെക്കാൾ കഠിനമായിരുന്നു തുടക്കത്തിലെ സെക്യൂരിറ്റി ചെക്കിങ്ങ്. ഒരു പക്ഷെ വിചാരണക്ക് കൊണ്ട് വരുമ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഇതിലും മാന്യമായ പരിചരണം ലഭിക്കും. നമ്മൾ ഏതോ തീവ്രവാദി സംഘടനയിൽ നിന്നും വരുന്നതാണെന്ന സംശയം ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ചെക്കിങ്. കൂടാതെ കൈയിലുള്ള യാതൊരു വിധ സാധന സാമഗ്രികൾക്കും എക്സാം ഹാളിലേക്ക് പ്രവേശനമില്ല. അവ സൂക്ഷിക്കുന്നതിന് 10 രൂപ നല്കുകയും വേണം. ഹാൾ ടിക്കറ്റിൽ ആ 10 രൂപയുടെ കാര്യം പറഞ്ഞിരുന്നില്ല എന്നതിനാലും മോഡിജിയുടെ അനുഗ്രഹത്താൽ കൈയിൽ ചില്ലറയൊന്നും ഉണ്ടായില്ല എന്നതിനാലും സൂക്ഷിപ്പ് കാരന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു. കന്നഡ ഗൊത്തില്ലെങ്കിലും പറഞ്ഞത് മൊത്തം അത്ര നല്ല കാര്യങ്ങളല്ല എന്ന് മാത്രം മനസിലായി. ഒടുവിൽ ബാഗ് അരിച്ച് പെറുക്കി ലഭിച്ച 7 രൂപ കൊണ്ട് ഒരു വിധം അയാളുടെ വായടപ്പിക്കുകയായിരുന്നു.
അങ്ങനെ ആലോചനയിൽ മുഴുകി നടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. രണ്ട് ഭിന്നലീംഗക്കാർ എതിരേ നടന്ന് വരികയാണ്. ഭിന്ന ലിംഗക്കാർക്ക് അനുകൂലമായുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം ചറപറ ലൈക് അടിക്കാറുണ്ടെങ്കിലും പണ്ടൊരിക്കൽ ട്രെയിനിൽ വെച്ച ഉണ്ടായൊരു അനുഭവം കാരണം ഇത്തരക്കാരെ നേരിട്ട് കാണുമ്പോൾ ഇപ്പോഴും ഭയമാണ്. നോട്ടം അവരിൽ പതിഞ്ഞാൽ ഒരു പക്ഷെ കാശും പിടിച്ച് വാങ്ങിച്ചേ പോവുകയുള്ളൂ. അതിനാൽ ഞാൻ ഒരു വശത്തേക്ക് തല ചെരിച്ച് അവരെ കണ്ടിട്ടേയില്ലെന്ന ഭാവേനെ നടന്നു. ബാംഗ്ലൂരിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ നടക്കുന്നത് അതീവ ശ്രദ്ധയോടെ ആകണമെന്ന് നിർബന്ധമുള്ള നഗരസഭാ അധികൃതർ ഉള്ള സ്ഥലമാണ്. നമ്മൾ ശ്രദ്ധയോടെ നടക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ അവർ നടപ്പാതയിൽ ഇടക്ക് ചില സ്ഥലങ്ങളിൽ സ്ലാബ് ഇളക്കി മാറ്റിയിടും!! ശ്രദ്ധ ഇല്ലാത്തവൻ അതിൽ വീഴും. കണ്ട കാഴ്ച സമ്മാനിച്ച വെപ്രാളത്തിൽ ആയിരുന്നതിനാലും ഒരു വശത്തേക്ക് നോക്കി നടക്കുകയായിരുന്നതിനാലും നഗരസഭക്കാരുടെ പരീക്ഷണം എന്റെ കണ്ണിൽ പെട്ടില്ല. കൂടുതൽ എന്ത് പറയാൻ, മുന്നോട്ട് കാൽ വെച്ച ഞാൻ താഴോട്ട് പോയി! അധികം ആഴവും വെള്ളവുമുണ്ടായില്ലെന്നതിനാൽ വലിയ പരുക്കുകൾ ഒന്നും പറ്റിയില്ല. മുകളിലോട്ട് കയറാനായി പരസഹായത്തിനായി നോക്കിയപ്പോഴാണ് ആ രണ്ട് ഭിന്ന ലിംഗക്കാർ എനിക്കടുത്തേക്ക് ഓടി വരുന്നത് കണ്ടത്. അടുത്തെത്തിയ അവർ ലൈറ്റ് വെയിറ്റ് ആയ എന്നെ രണ്ട് കൈയിലും പിടിച്ച് തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. കന്നഡയിൽ അവർ പറഞ്ഞത് മനസിലായില്ലെങ്കിലും അതിൽ സ്നേഹവും കരുണയും ഉണ്ടെന്ന് അവരുടെ മുഖഭാവത്തിലൂടെ ഊഹിച്ചു. ഒടുവിൽ അറിയാവുന്ന ഭാഷയിൽ അവരോട് നന്ദി പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ മനസിൽ ഒന്നുറപ്പിച്ചു.
ഇനി ഇത്തരക്കാരെ കാണുമ്പോൾ മുഖം തിരിച്ച് നടക്കില്ല. അവരും മനുഷ്യർ തന്നെയാണ് ഒരു പക്ഷെ നമ്മളിൽ പലരെക്കാളും മനുഷ്യത്വമുള്ള മനുഷ്യർ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...